മണ്ണാര്‍ക്കാട്: അധികാരം ജനങ്ങളിലേക്ക് എത്തിച്ച് അവരെ സ്വയം പര്യാപ്തരാക്കുക എ ന്ന ലക്ഷ്യമാണ് മുസ്ലിംലീഗിനുളളതെന്നും ഈ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇന്ന് കേ രളത്തില്‍ വലിയ തോതില്‍ ത്രിതല പഞ്ചായത്തുകളില്‍ ജനപ്രതിനിധികളെ സൃഷ്ടി ക്കുവാന്‍ കഴിഞ്ഞതെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലി ക്കുട്ടി എം.എല്‍.എ പറഞ്ഞു. മണ്ണാര്‍ക്കാട് നടന്ന മുസ്ലിംലീഗ് നഗരസഭാ കൗണ്‍സിലര്‍ മാരുടെ പ്രഥമ സംസ്ഥാന സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേ ഹം.
മുസ്ലിംലീഗ് പഞ്ചായത്ത് വകുപ്പ് ഭരിച്ചിരുന്ന കാലങ്ങളിലൊക്കെ ത്രിതല പഞ്ചായത്തു കളെ ക്രിയാത്മകമായി കൊണ്ടുപോവാന്‍ സാധിച്ചിട്ടുണ്ട്. മാറി മാറി വരുന്ന പ്രശ്‌നങ്ങ ളിലും പ്രതിസന്ധികളിലും സമൂഹത്തിനും സമുദായത്തിനും ഒരു ഉലച്ചിലും തട്ടാതെ മത സൗഹാര്‍ദം സംരക്ഷിച്ചുകൊണ്ട് വിദ്യാസമ്പന്നരായ ഒരു സമൂഹത്തെ വളര്‍ത്തി യെടുക്കുന്നതില്‍ മുസ്ലിം ലീഗിന്റെ പങ്ക് വളരെ വലുതാണ്.
താനും ഒരു തദ്ദേശ സ്ഥാപനത്തിലെ വാര്‍ഡ് കൗണ്‍സിലര്‍ ആയിട്ടാണ് ജനപ്രതിനിധി യായി തുടക്കം കുറിച്ചത്. കൃത്യമായ ലക്ഷ്യബോധത്തോടെയും ശ്രദ്ധയോടെയും പ്രവ ര്‍ത്തിച്ച കാലവും മുന്‍സിപ്പല്‍ കൗണ്‍സിലറും ചെയര്‍മാനുമായപ്പോഴുമാണ്. സാധാര ണക്കാരുമായി ഇത്രയേറെ അടുത്ത് നില്‍ക്കുന്ന സംവിധാനം മറ്റൊന്ന് വേറെയില്ല. നിര ന്തരം അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന സംവിധാനമാണ് കൗണ്‍സിലര്‍മാരുടെ ത്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് ജനപ്രതികള്‍ മുന്‍പന്തിയിലുമാണ്. ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ മുസ്ലിംലീഗിന്റെ പങ്ക് ഇടതുപക്ഷം പോലും സമ്മതിക്കുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. സംഗമം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാനും മണ്ണാര്‍ ക്കാട് നഗരസഭാ ചെയര്‍മാനുമായ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി.