മണ്ണാര്‍ക്കാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2023-24 വാര്‍ഷിക പദ്ധതി അന്തിമ മാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിനുള്ള സമയക്രമം പുതുക്കി നി ശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25ന് മുന്‍പും ബ്ലോക്ക്-ജില്ലാ പഞ്ചാ യത്തുകള്‍ മാര്‍ച്ച് 3ന് മുന്‍പും അന്തിമ വാര്‍ഷിക പദ്ധതി സമര്‍പ്പിക്കണം.സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യം അവതരിപ്പിക്കുമ്പോള്‍,വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപ നങ്ങള്‍ക്ക് ലഭ്യമാകുന്ന യഥാര്‍ഥ വിഹിതം അറിയാനാകും.ഈ തുകയെ അടിസ്ഥാനമാ ക്കി വാര്‍ഷികപദ്ധതി അന്തിമമാക്കുകയാണെങ്കില്‍ പദ്ധതി നടത്തിപ്പ് കൂടുതല്‍ സുഗമ മായി നിര്‍വഹിക്കാനാകുമെന്ന് കണ്ടാണ് തീരുമാനം.

വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരും സംഘടനകളും ഇക്കാര്യം ആവ ശ്യപ്പെട്ടിരുന്നു.മുന്‍വര്‍ഷങ്ങളില്‍ തൊട്ടുമുന്‍പത്തെ വര്‍ഷത്തെ വിഹിതത്തെ അടി സ്ഥാനമാക്കി ആദ്യം വാര്‍ഷിക പദ്ധതി തയ്യാറാക്കുകയും പിന്നീട് യഥാര്‍ഥ വിഹിതമ നുസരിച്ച് പദ്ധതി പരിഷ്‌കരിക്കുകയുമായിരുന്നു. പദ്ധതി തയ്യാറാക്കുന്നതിന് അടി സ്ഥാനമായ തുകയും ലഭ്യമായ തുകയും തമ്മില്‍ വ്യതിയാനമുണ്ടായത് ഭൂരിപക്ഷം തദ്ദേ ശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ ബുദ്ധിമുണ്ടാക്കിയിരുന്നു. ഇക്കാര്യം പരിഗണിച്ച് ബജറ്റിലെ യഥാര്‍ഥ വിഹിതം അറിഞ്ഞതിന് ശേഷം പദ്ധതി അ ന്തിമമാക്കിയാല്‍ മതിയെന്ന് ജനുവരി 9ന് ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാന തല കോര്‍ഡിനേഷന്‍ കമ്മിറ്റിയും തീരുമാനിച്ചിരുന്നു.

അതിദാരിദ്ര്യ നിര്‍മാര്‍ജനം, മാലിന്യ സംസ്‌കരണം, പ്രാദേശിക സാമ്പത്തിക വികസ നം, സംരംഭങ്ങളും തൊഴില്‍ സൃഷ്ടിയും തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ കൊടുത്തു കൊണ്ടാകണം വാര്‍ഷിക പദ്ധതി തയ്യാറാക്കേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചു. ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25നുള്ളില്‍ വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണസമിതിക്ക് സമര്‍പ്പിക്കണം. മാര്‍ച്ച് മൂന്നിനകം പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കും. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രസര്‍ക്കാരിന്റെ ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിക്കുന്ന തിനുള്ള പ്രോജക്ടുകള്‍ മാര്‍ച്ച് 8നുള്ളില്‍ അപ്ലോഡ് ചെയ്യണം. ബ്ലോക്ക്-ജില്ലാ പഞ്ചായ ത്തുകള്‍ക്ക് മാര്‍ച്ച് 3 വരെയാണ് വാര്‍ഷികപദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ സമി തിക്ക് സമര്‍പ്പിക്കാനുള്ള സമയം. മാര്‍ച്ച് ഏഴിനകം പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കും. ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ മാര്‍ച്ച് 10നകം ആവശ്യമായ പ്രോജ ക്ടുകള്‍ അപ്ലോഡ് ചെയ്യണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!