മണ്ണാര്‍ക്കാട് : നഗരത്തില്‍ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി നടപ്പിലാ ക്കാന്‍ തീരുമാനിച്ച വണ്‍വേ പരിഷ്‌ക്കാരം തീര്‍ത്തും അപ്രായോഗികമാണെന്ന് മണ്ണാര്‍ ക്കാട് റസ്‌ക്യൂ ടീം.ഇത് നടപ്പാക്കിയാല്‍ നഗര ഗതാഗതം കൂടുതല്‍ ബുദ്ധിമുട്ടായി മാറാ നാണ് സാധ്യത.കുന്തിപ്പുഴ ഭാഗത്തു നിന്നും കോടതിപ്പടിയിലേക്ക് വരുന്നവര്‍ നെല്ലിപ്പുഴ വഴി വരേണ്ട സാഹചര്യം ഉണ്ടായാല്‍ അത് ഗതാഗത പ്രതിസന്ധി വര്‍ദ്ധിക്കാനേ ഇടയാ ക്കൂ.ബസ് സ്റ്റോപ്പുകള്‍,ഓട്ടോ സ്റ്റാന്റുകള്‍, റോഡ് സൈഡിലെ പാര്‍ക്കിംഗ് എന്നിവ കൃ ത്യമായി നിയന്ത്രിച്ചാല്‍ തീരാവുന്ന ഗതാഗതക്കുരുക്കേ നിലവില്‍ നഗരത്തിലുള്ളൂ.
കുന്തിപ്പുഴ ഭാഗത്തു നിന്നും വരുന്ന സിവില്‍ സ്റ്റേഷന്‍,കോടതി,ചങ്ങലീരി റോഡ് എന്നി വിടങ്ങളിലേക്കുള്ള വാഹനങ്ങള്‍ നമ്പിയംകുന്ന് റോഡിലൂടെ തിരിച്ചുവിടുക, കുന്തിപ്പു ഴ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് കോടതിപ്പടിയില്‍ ഫ്രീ റൈറ്റ് നല്‍കാതിരി ക്കുക എന്നിവ ചെയ്താല്‍ കോടതിപ്പടി ജംഗ്ഷനിലെ കുരുക്കിന് ഒരു പരിധി വരെ പരി ഹാരമാകും. പെരിമ്പടാരി റോഡില്‍ നിന്നും പള്ളിപ്പടിയിലേക്ക് എത്താനുള്ള ലിങ്ക് റോ ഡ് വീതികൂട്ടി നവീകരിക്കുക എന്നതും വലിയൊരു സാധ്യതയാണെന്നും എംആര്‍ടി ചെയര്‍മാന്‍ ഡോ.കെ.എ.കമ്മാപ്പ, കണ്‍വീനര്‍എം.പുരുഷോത്തമന്‍,കോ-ഓര്‍ഡിനേറ്റര്‍ കൃഷ്ണദാസ് കൃപ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.