എടത്തനാട്ടുകരയില്‍ കോണ്‍ഗ്രസ് ഓഫീസിന് ശിലയിട്ടു
അലനല്ലൂര്‍: ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതിയില്‍ വീടും ഭൂമിയും നഷ്ടമാകുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഒപ്പമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ശിലാ സ്ഥാപനവും പൊതുയോഗവും കോട്ടപ്പള്ളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാ യിരുന്നു അദ്ദേഹം.
റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ട് പ്രകാരമേ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കൂ. വിഷയം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടി ച്ചേര്‍ത്തു.കേരളത്തിലെ സര്‍ക്കാരിന്റെ ചെയ്തികളുടെ ഉത്പന്നമാണ് ആകാശത്ത് നിന്നുമെത്തിയ ബഫര്‍സോണ്‍.ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിപക്ഷമുന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്കോ,വനംമന്ത്രിക്കോ മറുപടിയുണ്ടായില്ലെന്നും തോന്നുന്ന കാര്യങ്ങളാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് ഗുണ്ടകളും മയക്കു മരുന്ന് മാഫിയയും അഴിഞ്ഞാടുകയാണ്.കര്‍ഷകരുടെ കണ്ണീര് വീഴുന്ന കെട്ടകാലത്തി ലൂടെയാണ് കേരളം കടന്ന് പോകുന്നത്.വിലക്കയറ്റം മൂലം ജീവിക്കാന്‍ കഴിയാത്ത അവ സ്ഥയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ ഷംസുദ്ധീന്‍ അധ്യക്ഷത വഹിച്ചു.ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍, വി.കെ ശ്രീകണ്ഠന്‍ എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍, പി.ജെ പൗലോസ്, അഹമദ് അഷ്‌റഫ്, പി.ആര്‍ സുരേഷ്, വി.വി ഷൗക്കത്തലി, മുള്ളത്ത് ലത, കെ.കബീര്‍, പി.അബ്ദു സമദ്, വി.തേവരുണ്ണി, എന്‍.കെ മുഹമ്മദ് ബഷീര്‍, സുരേഷ് കൊടുങ്ങയില്‍, പി.അഹമദ് സുബൈര്‍, നാസര്‍ കാപ്പുങ്ങല്‍, റസാഖ് മംഗലത്ത് എന്നിവര്‍ സംബന്ധിച്ചു. എം.സിബ്ഗത്തുള്ള സ്വാഗതവും പി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.