അലനല്ലൂര്‍: തിരുവാഴാംകുന്ന് മുറിയക്കണ്ണി ഹിദായത്തുസ്സ്വിബിയാന്‍ മദ്രസയില്‍ മൂ ന്ന് ദിവസങ്ങളിലായി നടന്ന ഈ വര്‍ഷത്തെ സ്‌പോര്‍ട്‌സ് & ഗെയിംസ് മത്സരങ്ങള്‍ സ്‌പോര്‍ട്ടി 2K23 സമാപിച്ചു.റെഡ്, ഗ്രീന്‍, യെല്ലോ എന്നീ മൂന്ന് ഹൗസുകളുടെ അടിസ്ഥാന ത്തിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്.118 പോയന്റുകള്‍ നേടി ഗ്രീന്‍ ഹൗസ് ജേതാക്ക ളായി.117 പോയന്റുകള്‍ നേടി റെഡ് ഹൗസ് രണ്ടാം സ്ഥാനവും 96 പോയന്റ് നേടി യെ ല്ലോ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഫുട്ബോള്‍, ഷട്ടില്‍, ചെസ്സ്, സൈക്കിള്‍ സ്ലോ റൈസിംഗ്, ലോങ്ങ് ജമ്പ്, ലെമണ്‍&സ്പൂണ്‍, ത്രെഡ് & നീഡില്‍, ചാക്കിലോട്ടം, ഒറ്റ ക്കാലിലോട്ടം, പൊട്ടാറ്റൊ പിക്കിംഗ്, റിലേ തുടങ്ങി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടി കള്‍ക്കുമായി 20 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.സി.എച്ച്. അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സി.പി. സിദ്ധീഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.മഹല്ല് സെക്രട്ടറി പി. യൂസഫ്, ജോയന്റ് സെക്രട്ടറി മുഹമ്മദ് നാസിം മാസ്റ്റര്‍, ലത്തീഫ് മലയില്‍ മുഹമ്മദാലി തയ്യില്‍, സി.പി. മുജീബ്, മുഹമ്മദ് റസീന്‍, എന്‍. അബ്ദു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. മഹല്ലിലെ യുവാക്കളും മദ്രസയിലെ അധ്യാപകരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.പ്രോഗ്രാം കണ്‍വീനര്‍ എന്‍. ഫസീഹ് മാസ്റ്റര്‍ സ്വാ ഗതം പറഞ്ഞു.
