അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളില്‍ ഫുട്ബോള്‍ അക്കാദമി രൂപീകരിക്കു ന്നതിന്റെ ഭാഗമായി സെലക്ഷന്‍ ക്യാമ്പ് നടത്തി.പരിശീലന ക്യാമ്പിന് സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥിയും പോലീസ് ഓഫീസറുമായ സാജിദ് ചക്കംതൊടി നേതൃത്വം നല്‍കി.4 ടീമുകളായി നടത്തിയ മത്സരത്തില്‍ നിന്ന് 12 അംഗങ്ങളെ സ്‌ക്കൂള്‍ അക്കാദമി ടീമായി തെരഞ്ഞെടുത്തു. സ്‌കൂള്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കീഴില്‍ അക്കാദമിയിലെ അംഗങ്ങള്‍ ക്ക് പരിശീലനം നല്‍കും. മികച്ച ഫുട്‌ബോള്‍ കളിക്കാരായ പൂര്‍വ വിദ്യാര്‍ത്ഥികളെ കൂടി പ്രയോജനപ്പെടുത്തും.റിപ്പബ്ലിക് ദിനത്തില്‍ നാലുകണ്ടം പി.കെ.എച്ച്. എം.ഒ. യു.പി .സ്‌കൂള്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഈ ടീമിനെ പങ്കെടുപ്പിക്കുമെ ന്ന് പി.ടി.എ. പ്രസിഡണ്ട് ഷമീര്‍ തോണിക്കര അറിയിച്ചു.പരിശീലന ക്യാമ്പില്‍ ഹെഡ്മാ സ്റ്റര്‍ പി. യൂസഫ്, അധ്യാപകരായ മുഹമ്മദ് ഷാമില്‍, അധ്യാപക ട്രെയിനി അനുപം തേജ സ് എന്നിവര്‍ പങ്കെടുത്തു.
