അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിന്റെ നേതൃത്വത്തില്‍ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നട ത്തുന്നതിനായി മൂന്നാം ക്ലാസിലെ അമൃത കൃഷ്ണ തന്റെ സമ്പാദ്യപ്പെട്ടി കൈമാറി. എട ത്തനാട്ടുകര ശങ്കരന്‍പടിയിലെ കാരാട്ട് ബാലകൃഷ്ണന്‍ മഞ്ജുഷ ദമ്പതികളുടെ മകളാണ് അമൃത കൃഷ്ണ.സ്‌കൂളില്‍ നേരത്തെ നടത്തിയ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് അമൃതക്ക് ഇത്തരത്തിലുള്ള സദ്പ്രവര്‍ത്തിക്ക് പ്രചോദനമായത്. ചടങ്ങില്‍ എടത്ത നാട്ടുകര കെ.വി.വി.എസ് പ്രസിഡന്റ് മുഫീന ഏനുവും അമൃത കൃഷ്ണയും ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി റഹീസ് എടത്തനാട്ടുകര ക്കും . വിദ്യാ ലയത്തിലെ മറ്റു വിഭ്യാര്‍ത്ഥികളിള്‍ നിന്നും സമാഹരിച്ച 1111 (പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന് രൂപ) എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രതിനിധി എ.എം സക്കീറിനും കൈമാറി.പി.ടി.എ പ്രസിഡണ്ട് അയ്യൂബ് മുണ്ടഞ്ചേ രി,എസ് എം സി അംഗം നാസര്‍ കാപ്പുങ്ങല്‍ ,നിജാസ് ഒതുക്കുംപുറത്ത് , സി. ഷിഹാ ബുദ്ധീന്‍, കെ. മുബഷീര്‍ പ്രധാനാധ്യാപകന്‍, സി ടി മുരളീധരന്‍ , അധ്യാപകരായ കെ.എം.ഷാഹിന സലീം, സി.മുഹമ്മദാലി, കെ.എ. മിന്നത്ത് എം .പി മിനീഷ , എം. ശബാന ഷിബില ,കെ പി , ഫായിഖ് റോഷന്‍ , ഐ. ബേബി സല്‍വ, എം. മാസിദ ഇ. അസ്ഫാ നസ്‌റിന്‍,ടി.പി നിഹാല്‍ എന്നിവര്‍ സംബന്ധിച്ചു.
