നാട്ടുകല്‍: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാലു യുവാക്കള്‍ നാ ട്ടുകല്‍ പൊലീസിന്റെ പിടിയിലായി.മലപ്പുറം തിരൂര്‍ക്കാട് സ്വദേശി ശിവേഷ് (33), പാലോട് സ്വദേശികളായ മുഹമ്മദ് അജ്‌നാസ് (19)ഗോകുല്‍ (20),പെരിന്തല്‍മണ്ണ അമ്മി നിക്കാട് സ്വദേശി മുഹമ്മദ് റിന്‍ഷിന്‍ (20) എന്നിവരാണ് അറസ്റ്റിലായത്.ഇന്ന് പുലര്‍ച്ചെ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് മയക്കുമരുന്ന് കടത്ത് പിടികൂടിയത്. സംശയം തോന്നി യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ പരിശോധിച്ചപ്പോഴാണ് 21.080 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.പിടികൂടിയ മയക്കുമരുന്നിന് ഒരു ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.നാട്ടുകല്‍ എസ് ഐ കെ ആര്‍ ജസ്റ്റിന്‍,എഎസ്‌ഐ ബിജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജംഷാദ്,ഒമാന്‍ ദാസ്,മുഹമ്മദ് അനീസ് ,മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
