എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം. എല്‍.പി സ്‌കൂള്‍ എല്‍.എസ്.എസ് ജേതാക്കള്‍ ക്കായി ഇടുക്കി വന്യജീവി സങ്കേതത്തില്‍ ത്രിദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാനത്തെ ഉന്നത മാര്‍ക്കുള്‍പ്പടെ കരസ്ഥമാക്കിയതിനാലാണ് ഈ വിദ്യാലയത്തിന് ഇടുക്കി വന്യജീവി സങ്കേതത്തില്‍ ക്യാമ്പ് അനുവദിച്ചത്.സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.ആര്‍. സന്തോഷ് ഉദ്ഘാടനം ചെയ്തു.പ്രധാനാ ധ്യാപകന്‍ സി ടി മുരളീധരന്‍ അധ്യക്ഷ ത വഹിച്ചു. ‘വന സംരക്ഷണത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അമല കെ ബാബുവും ‘പ്രകൃതിയും വന്യജീവികളും’ എന്ന വിഷയത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോസഫ് വര്‍ഗീസും ക്ലാസെടുത്തു. ഫോറസ്റ്റ് വാച്ചര്‍ എന്‍.എം. അഭിലാഷ് അധ്യാപകരായ സി മുഹമ്മദാലി, എ.പി ആസിം ബിന്‍ ഉസ്മാന്‍, എം.പി മിനീ ഷ, കെ.പി. ഫായിക്ക് റോഷന്‍, എം. ഷബാന ഷിബില, എം. മാഷിദ, എന്നിവര്‍ സംബന്ധി ച്ചു. പരിപാടിയുടെ ഭാഗാമായി ഇടുക്കി ഡാം, ചെറുതോണി ഡാം, മുനിയറ, മെഡിസിന ല്‍ ഗാര്‍ഡന്‍, നക്ഷത്രവനം, ശലഭോദ്യാനം, വൈശാലി വ്യൂപോയിന്റ് മറ്റു വിവിധ പ്രദേ ശങ്ങള്‍ സന്ദര്‍ശിച്ചു.