അലനല്ലൂര്‍: കര്‍ക്കിടാംകുന്നിലെ നിരാലംബരും അവശത അനുഭവിക്കുന്നതുമായ രോ ഗികളുടെ ചികിത്സയ്ക്കുള്ള ധനശേഖരണാര്‍ത്ഥം കനിവ് കര്‍ക്കിടാംകുന്നിന്റെ നേ തൃത്വത്തില്‍ നടത്തിയ ബിരിയാണിഫെസ്റ്റ് ശ്രദ്ധേയമായി. കുളപ്പറമ്പ് അലയന്‍സ് ഓഡി റ്റോറിയത്തില്‍വെച്ചു നടന്ന ഫെസ്റ്റില്‍ ജാതിമത രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ സംഘ ടിച്ചപ്പോള്‍ അത് കര്‍ക്കിടാംകുന്ന് പ്രദേശത്തിന്റെ ഒരുമയുടെ ദിനംകൂടിയായി.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ചു നടത്തിയ ബിരിയാണി ഫെസ്റ്റില്‍ ഏഴായിരത്തോ ളം ബിരിയാണി വിതരണം ചെയ്തു.പാക്കിങ്ങിനും മറ്റു പ്രവൃത്തികള്‍ക്കും പെരിന്തല്‍മ ണ്ണ എം. എസ്. ടി. എം. കോളേജിലെ വിദ്യാര്‍ത്ഥികള്‍ നാട്ടുകാരോടൊപ്പം കൂടി.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പാലിയേറ്റീവ് ദിനത്തില്‍ കനിവ്, ബിരിയാണി ഫെസ്റ്റ് നടത്തിയി രുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം മെഹര്‍ബാന്‍, വാര്‍ഡ് മെമ്പര്‍മാരായ പി. എം. മധു, അ നിത വിത്തനോട്ടില്‍,കനിവ് പ്രസിഡന്റ് പി. പി. കെ. അബ്ദുറഹിമാന്‍, സെക്രട്ടറി ടി. വി ഉണ്ണികൃഷ്ണന്‍, ഫെസ്റ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ പി. കെ. മുഹമ്മദാലി,കണ്‍വീനര്‍ ഹംസ പുളിക്കല്‍, പി. ഷൗക്കത്തലി,കെ. മുഹമ്മദ് അഷറഫ്, പി. കെ. അബ്ദുള്‍ ഗഫൂര്‍, പി. കെ. മുസ്തഫ,ടി. പി. ഷാജി, പി. കെ. മുസ്തഫ, പി. കെ. ഹംസ,യു. സഫീര്‍ പൂപ്പലം എന്നി വര്‍ സംസാരിച്ചു.
ബിരിയാണി ഫെസ്റ്റിന് എം.അബ്ദുള്‍ ഖാദര്‍, എം. ഉസ്മാന്‍, സി. ഉമ്മര്‍, അഡ്വ:ഷംസുദ്ധീന്‍, പി. കെ. അബ്ദുള്‍ നാസര്‍, പി. പി. കെ.ഷൗക്കത്ത്,മനാഫ് ആര്യാടന്‍,കെ. മണികണ്ഠന്‍, സഫീന, എന്‍. സാദിഖ്, അഷറഫ് ആലുങ്ങല്‍, എം. അബൂബക്കര്‍,പി. കെ. അബ്ദുള്‍ ജലീല്‍, കെ. ഹനീഫ, അബ്ദുള്‍ മജീദ്, റഷീദ്,പി. രാധാകൃഷ്ണന്‍, ബഷീര്‍ ഏറാടന്‍ എന്നി വര്‍ നേതൃത്വം നല്‍കി.