മണ്ണാര്‍ക്കാട്: ഫെബ്രുവരി 11ന് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ വെച്ച് നടക്കുന്ന ഗ്ലോബല്‍ അലുംനി മീറ്റ് ‘മെസ്ഫീലിയ 2കെ23’ ന്‍റെ വിജയകരമായ നടത്തി പ്പിനായി മണ്ണാര്‍ക്കാട് പ്രദേശത്തുള്ള കല്ലടി കോളജിലെ 1967 മുതല്‍ 2022 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഒരു യോഗം റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ ശശി, മുന്‍ എം.എല്‍.എ കളത്തില്‍ അബ്ദുല്ല, കല്ലടി കോളജ് മാനേജിങ് കമ്മറ്റി ചെയര്‍മാന്‍ കെ.സി.കെ സയ്യിദ് അലി, സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം, പ്രൊഫ. സാബു.ഇ. ഐപ്പ്, പുരുഷോത്തമന്‍, പ്രൊഫ അബ്ദുല്‍ അലി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.ആര്‍ സെബാസ്റ്റ്യന്‍, കല്ലടി അബൂബക്കര്‍, ഉസ്മാന്‍ കരിമ്പനക്കല്‍, ഡോ. സയ്യിദ് അബൂബക്കര്‍ സിദ്ദിഖ്, പ്രൊഫ. പി.എം സലാഹുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
