മണ്ണാര്‍ക്കാട്: ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യവകുപ്പ് കാഞ്ഞിര പ്പുഴ,കുമരംപുത്തൂര്‍,അലനല്ലൂര്‍ പഞ്ചായത്തുകളിലെ ഭക്ഷണ വില്‍പ്പനശാലകളിലും വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തി. പഴകിയ ഭക്ഷണസാധനങ്ങള്‍ പിടി ച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു.കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ നടന്ന പരി ശോധനയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് പതിനായിരം രൂപ പിഴ ചുമത്തി.

കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി. എം. രാധാകൃഷ്ണന്റെ നേതൃത്വത്തിലായരുന്നു പരിശോധന.തുടര്‍ന്നുള്ള ദിവസങ്ങളിലും സ്ഥാപനങ്ങളില്‍ പരിശോധനകള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ഹെല്‍ത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആരും ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യരുതെന്നും,പൊതു സ്ഥ ങ്ങളിലും തുറസ്സായ ഇടങ്ങളിലും മാലിന്യ നിക്ഷേപം പാടില്ലെന്നും അധികൃതര്‍ അറി യിച്ചു. പൊതുജനാരോഗ്യ മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.ടി. അമ്പിളി, പി അബ്ദുള്‍ ലത്തീഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

അലനല്ലൂര്‍,എടത്തനാട്ടുകര,വട്ടമണ്ണപുറം പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. ഗുരുതരമായ സാഹചര്യങ്ങള്‍ കണ്ടെത്തിയ ഹോട്ടല്‍ അടച്ചിടാന്‍ നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷംസുദ്ധീന്‍, കെ. സുരേഷ്, ശരണ്യ,അജിത എന്നിവര്‍ നടത്തിയ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ സൂക്ഷിച്ച പൊറോട്ട ,ചിക്കന്‍, കേക്ക് തുടങ്ങിയവ പിടിച്ചെടുത്ത് നശിപ്പിച്ചു .

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്,കുമരംപുത്തൂര്‍ മേഖലയില്‍ ശുചിത്വ പരിശോധന നടത്തി.എട്ടോളം സ്ഥാപനങ്ങള്‍ക്കെതിരെ ആരോഗ്യ വകുപ്പ് നിയമ നടപടികള്‍ സ്വീകരിച്ചു. ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന രീതിയില്‍ ആഹാരപ ദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്ന ഇടങ്ങള്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കാണപ്പെട്ടിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതക്കം പൂപ്പല്‍ പിടിച്ച് പ്രാണികള്‍ പെരുകുന്ന സാഹചര്യവും അടുക്കളയിലെ ഉപകരണങ്ങള്‍ വൃത്തിഹീനമാ യ രീതിയിലും പരിശോധന സംഘം കണ്ടെത്തി. ഫ്രീസറിന്റെ ഉള്‍വശം ഭക്ഷ്യവിഷ ബാധക്ക് കാരണമായേക്കാവുന്ന സഹചര്യത്തിലുളളതും പാചക തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പോലുമില്ലാത്തവരും പാചകം ചെയ്യുന്നതായി കണ്ടെത്തി. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കൃഷണന്‍കുട്ടി.സി, രജിത രാജന്‍, ഉമ്മര്‍.കെ.എ, ദീപ.പി.പി എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!