മണ്ണാര്‍ക്കാട് :യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് യൂണിയന്‍ കെ ടിഡിസി ചെയര്‍മാന്‍ പി കെ ശശി ഉദ്ഘാടനം ചെയ്തു.ആര്‍ട്‌സ് ക്ലബ്ബ് ചലച്ചിത്രതാരം വീണ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ ഡോ.ജോണ്‍ മാത്യു അധ്യക്ഷനായി. യൂണിയന്‍ ഭാരവാഹികള്‍ സത്യവാചകം ചൊല്ലി അധികാരമേറ്റു.യൂണിയന്‍ ചെയര്‍മാന്‍ അരുണ്‍ രാജ്,കോളേജ് ഭരണസമിതി അംഗങ്ങളായ അഡ്വ.കെ സുരേഷ്,കെ എ കരുണാ കരന്‍,ടി എം അനുജന്‍,പി ബിന്ദു,സെക്രട്ടറി എം മനോജ് എന്നിവര്‍ സംസാരിച്ചു.അനീഷ് പ്രഭാകരന്‍ സ്വാഗതവും അഞ്ജലി നന്ദിയും പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.
