അലനല്ലൂർ: കിഫ്ബിയിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച് എടത്തനാട്ടുകര ചളവ ഗവ.യു.പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യും. എട്ട് ക്ലാസ് മുറികളടങ്ങുന്ന ഇരുനില കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വി.കെ ശ്രീകണ്ഠൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോൾ, കെ.ടി.ഡി.സി ചെയർമാൻ പി.കെ ശശി തുടങ്ങിയവർ സംബന്ധിക്കും.
