കുമരംപുത്തൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് വിപ്ലവവീര്യം പകര്‍ന്ന് നല്‍കിയ ലോ ക്‌നായക് ജയപ്രകാശ് നാരായണന്റെ കഥയുമായി എഴുത്തുകാരന്‍ സിബിന്‍ ഹരിദാ സിന്റെ പുതിയ പുസ്തകം ‘ക്വിറ്റ് ഇന്ത്യ സമര നായകന്റെ കഥ കുട്ടികള്‍ക്ക്’ പുറത്തിറ ങ്ങുന്നു.ഹരിതം ബുക്‌സാണ് പ്രസാധകര്‍.തിരുവനന്തപുരത്ത് ജനുവരി ഒമ്പതിന് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സത്തില്‍ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവും വൈദ്യുതി മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടി മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്ക് പുസ്തകം കൈമാറി പ്രകാശനം ചെയ്യും.എഴുത്തുകാരായ പ്രതാപന്‍ തായാട്ട്,ശരത്ബാബു തച്ചമ്പാറ,മുരളി മങ്കര,നെടുമം ജയകുമാര്‍,റഷീദ് കുമരംപുത്തൂര്‍ തുടങ്ങിയവര്‍ സംബ ന്ധിക്കും.മണ്ണാര്‍ക്കാട് സ്വദേശിയായ സിബിന്‍ ഹരിദാസ് മലപ്പുറം ജില്ലയിലെ ചെമ്മാ ണിയോട് പിടിഎംയുപി സ്‌കൂള്‍ അധ്യാപകനാണ്.രണ്ട് കഥാസമാഹരങ്ങള്‍ പുറത്തിറ ങ്ങിയിട്ടുണ്ട്.
