അലനല്ലൂര്‍: മേഖലാ എല്‍പി സ്‌കൂള്‍ കായികോത്സവത്തില്‍ നടന്ന മാര്‍ച്ച് മാസ്റ്റ് മ ത്സര ത്തില്‍ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി.ഗ്രാമ പഞ്ചായത്ത് വി കസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിതാ വിത്തനോട്ടില്‍, മണ്ണാ ര്‍ ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബക്കര്‍ മേലാറ്റൂര്‍ ഉപ ജില്ലാ വിദ്യാഭ്യാ സ ഓഫീസര്‍ സക്കീര്‍ മാസ്റ്റര്‍ എന്നിവരില്‍ നിന്നും പ്രധാനാധ്യാപകന്‍ സി.ടി മുരളീധ രന്‍ , സി. മുഹമ്മദാലി, എ.പി ആസിം ബിന്‍ ഉസ്മാന്‍, കെ.പി ഫായിഖ് റോഷന്‍, എന്‍. ഷാഹിദ് സഫര്‍ ,എം.പി മിനീഷ , എം ഷബാന ഷിബില , എം.മാഷിദ, പി.ടി.എ. വൈസ് പ്രസിഡണ്ട് റസാഖ് മംഗലത്ത് കായിക താരങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫി ഏറ്റുവാ ങ്ങി. വിവിധ കായിക മത്സരത്തില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന ങ്ങളും കരസ്ഥമാക്കി. വിജയികളെ പി.ടി.എ. അഭിനന്ദിച്ചു.
