മണ്ണാര്‍ക്കാട്: വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എന്‍വൈസി ജില്ലാ കമ്മിറ്റി മണ്ണാ ര്‍ക്കാട് ടൗണില്‍ പ്രകടനം നടത്തി.ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ ക്കൊപ്പം നില്‍ക്കുന്ന സാഹചര്യത്തില്‍ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.ബഫര്‍സോണ്‍ 12 കിലോ മീറ്ററാക്കാന്‍ ശുപാര്‍ശ ചെയ്ത കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു പ്രതിപക്ഷ നേതാവെന്ന കാര്യം മറക്കരുതെന്നും എന്‍വൈസി ചൂണ്ടിക്കാട്ടി.എന്‍സിപി മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസഡന്റ് സദഖത്തുള്ള പടലത്ത് ഉദ്ഘാടനം ചെയ്തു.എന്‍വൈസി ജില്ലാ പ്രസിഡന്റ് സിദ്ദീഖ് പള്ളിക്കാ ട്ടില്‍ അധ്യക്ഷനായി.സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍,ജില്ലാ വൈസ് പ്രസിഡന്റ് ആയിഷ ബാനു,ജില്ലാ സെക്രട്ടറിമാരായ രതീഷ്,എന്‍സിപി കോങ്ങാട് ബ്ലോക്ക് പ്രസി ഡന്റ് അഷ്‌റഫ്,ഷെരീഫ്,ഉനൈസ് നെചിയോടന്‍,ഹസിന്‍,ബസില്‍,ഷമീം,ഹൈദരാലി എന്നിവര്‍ പങ്കെടുത്തു.എന്‍എസ്‌സി ജില്ലാ പ്രസിഡന്റ് പി സി ഇബ്രാഹിം ബാദുഷ സ്വാഗതം പറഞ്ഞു.
