മണ്ണാര്‍ക്കാട്: നെഹ്‌റു യുവ കേന്ദ്ര,ഒലിവ് നാടന്‍കലാ പഠന ഗവേഷണ കേന്ദ്രം എന്നിവ യുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് തല കായിക മേളയ്ക്ക് എംഇഎസ് കല്ലടി കോളേജ് മൈതാനത്ത് ഫുട്‌ബോള്‍ മത്സരത്തോടെ തുടക്കമായി.നെഹ്‌റു യുവ കേന്ദ്രയി ല്‍ അഫിലിയേറ്റ് ചെയ്ത 18 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ സമുന്നയ ആര്‍ട്‌സ് ആന്‍ ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആര്യമ്പാവ് ജേതാക്കളായി.ബ്ലെയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് റണ്ണേഴ്‌സ് അപ്പ്.എട്ട് ടീമുകള്‍ പങ്കെടുത്ത ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ വിസ്മയ ക്ലബ്ബ് കണ്ണംകുണ്ടിലെ ടി കെ ഷാഹിന്‍,സുമേഷ് എന്നിവര്‍ ജേതാക്കളായി. യുവ ഭാവന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആല്‍മിഷ്,മുഹമ്മദ് സ്വാലിഹ് എന്നി വര്‍ റണ്ണേഴ്‌സ് അപ്പായി.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ സമ്മാനദാനം നടത്തി. ഗിരീഷ് ഗുപ്ത അധ്യക്ഷനായി.
