അലനല്ലൂര്‍ : തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന വട്ടമണ്ണപ്പുറം – അണ്ടിക്കുണ്ട് – ചളവ – താണിക്കുന്ന് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.നിരവധി ആളുകള്‍ ദിനംപ്രതി ആശ്ര യിക്കുന്ന മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡ് പാടെ പൊട്ടിപൊളിഞ്ഞ് ഗതാ ഗതം ദുഷ്‌കരമായിരിക്കുകയാണ്.

ഏകദേശം 3 കിലോ മീറ്റര്‍ ദൂരം വരുന്ന റോഡ് നവീകരിക്കുന്നതിന് ത്രിതല പഞ്ചായ ത്തുകള്‍ക്ക് പരിമിതിയുണ്ട്. കഴിഞ്ഞ വര്‍ഷം പ്രസ്തുത റോഡിനായി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ എറ്റെടുക്കാന്‍ കരാറുകാര്‍ ഉണ്ടായിരുന്നില്ല. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി യില്‍ റോഡിനായി 5 ലക്ഷം രൂപ അനുവദിച്ച് നടപടിക്രമങ്ങള്‍ നടന്നുവരികയാണ്. പ്ര ദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് ശാശ്വത പരിഹാരം എന്നോണം റോഡ് പി. ഡബ്ലു.ഡി ഏറ്റെടുത്ത് റബ്ബറൈസ് ചെയ്ത് നവീകരിക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആ വശ്യം. എം.എല്‍.എ ഇടപെട്ട് പി.ഡബ്ല്യു.ഡിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാനും പി.ഡബ്ലു.ഡി ഓഫീസര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍ കുമെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു.

മുസ് ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാനവാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖലാ പ്രസിഡന്റ് കെ.ടി ജഫീര്‍ അധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍ മാസ്റ്റര്‍, സെക്രട്ടറി കെ.പി ഉണ്ണീന്‍ ബാപ്പു, മേഖലാ ജനറല്‍ സെക്രട്ടറി നൗ ഷാദ് പുത്തന്‍ക്കോട്ട്, എം.എസ്.എഫ് മണ്ഡലം ട്രഷറര്‍ അഫ്‌സല്‍ കൊറ്റരായില്‍, യൂത്ത് ലീഗ് മേഖലാ വൈസ് പ്രസിഡന്റ് നിജാസ് ഒതുക്കുംപുറത്ത്, പി.ഷാമില്‍, സി.ഷിഹാബു ദ്ധീന്‍, സി.പി ഷബീബ് തുടങ്ങിയവര്‍ സംസാരിച്ചു.
