അലനല്ലൂര്‍: വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബ ശ്രീയുടെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിയ്ക്ക് മുണ്ടക്കുന്നില്‍ തുടക്കമായി.ഓരോ വീടി നും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കി പച്ച ക്കറി സ്വയം പര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് ല ക്ഷ്യം വെക്കുന്നത്.വാര്‍ഡിലെ അമ്പത് വനിതകളെ കണ്ടെത്തി പരിശീലനം നല്‍കിയാ ണ് പദ്ധതി നടപ്പിലാക്കുന്നത്.പോഷക സമൃദ്ധമായ കാര്‍ഷിക വിളകളായ തക്കാളി, പാവല്‍,ചീര,മത്തന്‍,മല്ലി,പുതിന,വെണ്ട,വഴുതന,വെള്ളരി രണ്ടിനം ഫലവൃക്ഷങ്ങളു മാണ് അഗ്രി ന്യൂട്രി ഗാര്‍ഡനില്‍ കൃഷി ചെയ്യുക.ഇതിനായുള്ള വിത്ത് വിതരണം ചെയ്തു. ഓരോ ഗുണഭോക്താക്കളും കുറഞ്ഞത് മൂന്ന് സെന്റില്‍ ജൈവരീതിയില്‍ കൃഷി ചെയ്യ ണമെന്നാണ് വ്യവസ്ഥ.വാര്‍ഡ് മെമ്പര്‍ സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു.സിഡിഎസ് അംഗം റംല അധ്യക്ഷയായി.അലനല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ രതിക മുഖ്യാതിഥിയായി.അഗ്രി ന്യൂട്രി പദ്ധതി ആര്‍പി സില്‍ബി വിഷയവാതരണം നടത്തി.എഡിഎസ് പ്രസിഡന്റ് പ്രമീള സ്വാഗതവും വൈസ് പ്രസിഡന്റ് ഗീത നന്ദിയും പറഞ്ഞു.
