ശ്രദ്ധാകേന്ദ്രമായി ‘ഫിഡല്‍ കാസ്‌ട്രോയും വോള്‍ഗാ പാര്‍ഡോയും’

മണ്ണാര്‍ക്കാട്: ‘ഫിഡല്‍ കാസ്‌ട്രോയും റഷ്യക്കാരി വോള്‍ഗാ പാര്‍ഡോയും’ പത്ത് കിലോ മീറ്റര്‍ ദൂരം ഓട്ടം പൂര്‍ത്തിയാക്കിയെത്തിപ്പോള്‍ കണ്ട് നിന്നവര്‍ കയ്യടിച്ചു.സേവ് മണ്ണാര്‍ ക്കാട് ജനകീയ കൂട്ടായ്മ ഒരുക്കിയ രണ്ടാമത് റണ്‍ മണ്ണാര്‍ക്കാട് റണ്‍ കാര്‍ണിവെല്ലില്‍ പങ്കെടുക്കാന്‍ ദേശാന്തരങ്ങള്‍ കടന്നെത്തിയ ഇരുവര്‍ക്കും ഇന്നാടിന്റെ സ്‌നേഹമായിരു ന്നു ആ കരഘോഷം.പെരിന്തല്‍മണ്ണ റണ്ണേഴ്‌സ് ക്ലബ്ബ് അംഗവും എംഇഎസ് ആശുപത്രി യിലെ ജീവനക്കാരനുമായ തൃശ്ശൂര്‍ സ്വദേശി ഷിജിലിന്റെ മകനാണ് അഞ്ച് വയസ്സു കാരനായ ഫിഡല്‍ കാസ്‌ട്രോ.റഷ്യയിലെ മോസ്‌കോയില്‍ നിന്നുമെത്തിയ വോള്‍ഗോ പാര്‍ ഡോ ഒന്നര പതിറ്റാണ്ട് കാലത്തോളമായി മഞ്ചേരിയിലാണ് താമസം.മഞ്ചേരി റണ്ണേഴ്‌സ് ക്ലബ്ബിനെ പ്രതിനിധീകരിച്ചാണ് റണ്‍ മണ്ണാര്‍ക്കാട് റണ്‍ കാര്‍ണ്ണിവെല്ലില്‍ പങ്കെടുക്കാനാ യെത്തിയത്.ഇരുവരും റണ്‍കാര്‍ണിവെല്ലിലെ ശ്രദ്ധാകേന്ദ്രമായിരുന്നു.

രാവിലെ 6.10ന് മത്സരാര്‍ത്ഥികള്‍ക്ക് വ്യായാമത്തിനായി കുടു ഗ്രൗണ്ടില്‍ സൂബാ മ്യൂസി ക്കല്‍ ഡാന്‍സോടെയായിരുന്നു റണ്‍ കാര്‍ണിവെല്ലിന്റെ തുടക്കം.6.40ന് പത്ത് കിലോ മീറ്റര്‍ ദൂരത്തേക്കുള്ള മാരത്തണ്‍ ഫ്‌ലാഗ് ഓഫ് മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണ ദാസും .6.50ന് അഞ്ച് കിലോ മീറ്റര്‍ ദൂരത്തേക്കുള്ള മാരത്തണിന്റെ ഫ്‌ലാഗ് ഓഫ് മലപ്പു റം വിജിലന്‍സ് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖും നിര്‍വ്വഹിച്ചു. മണ്ണാര്‍ക്കാട്ടുകാ ര്‍ക്ക് പുറമേ സംസ്ഥാനത്തിന് അകത്തും നിന്നും പുറത്ത് നിന്നുമായി ആയിരത്തില ധികം മത്സരാര്‍ത്ഥികള്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി നടന്ന മാരത്തണില്‍ പങ്കെ ടുത്തു.നഗരവഴികളില്‍ നിന്നും ഓടി സൈരന്ധ്രിമലയുടെ താഴ്‌വാരമായ തെങ്കരയിലെ കരിമ്പന്‍കുന്നിന്റെ ഗ്രാമവഴികള്‍ താണ്ടി തിരിച്ചെത്തിയാണ് മത്സരാര്‍ത്ഥികള്‍ ലക്ഷ്യ ദൂരം പൂര്‍ത്തിയാക്കിയത്.നഗരത്തിന്റെ ഇന്നത്തെ പ്രഭാതമുണര്‍ന്നത് സേവിന്റെ റണ്‍ കാര്‍ണിവല്ലോടെയായിരുന്നു.മാരത്തണ്‍ കാണായി വഴികള്‍ നീളെ ആളുകള്‍ കാത്ത് നിന്നിരുന്നു.

10 കിലോമീറ്റര്‍ വെറ്ററന്‍സ് വിഭാഗത്തില്‍ ജോസഫ് എല്ലിക്കല്‍ , ഷറഫുദീന്‍ എ കെ , ബേബി പി പി, സുനില്‍ കുമാര്‍ വി സി എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ 4 വരെയുള്ള സ്ഥാനങ്ങള്‍ കരസ്ഥമാക്കി.10 കിലോമീറ്റര്‍ ജനറല്‍ വിഭാഗത്തില്‍ നബീല്‍ സാഹി, രാജ് ഒ ടി ,ശ്രീഹരി, അനില്‍ എ എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ 4 വരെയുള്ള സ്ഥാനങ്ങള്‍ നേടി.10 കിലോമീറ്റര്‍ വനിത വിഭാഗത്തില്‍ ശരണ്യ കെ, അനീറ്റ മറിയ, ഓള്‍ഗാ പാര്‍ ഡോ , കുഞ്ഞി ലക്ഷ്മി എന്നാവര്‍ യഥാക്രമം ഒന്ന് മുതല്‍ 4 സ്ഥാനങ്ങള്‍ വിജയിച്ചു.5 കിലോമീറ്റര്‍ വെറ്ററന്‍സ് വിഭാഗത്തില്‍ സാബു പോള്‍, സുരേഷ് കുമാര്‍ , മണി എം പി, സുനില്‍കുമാര്‍ സി പി , എന്നിവര്‍ ഒന്ന് മുതല്‍ 4 വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.5 കിലോമീറ്റര്‍ ജനറല്‍ വിഭാഗത്തില്‍ മഷ്ഹൂദ് എം,ജറാള്‍ഡ്, അശ്വിന്‍, മുഹമ്മദ് സബീല്‍ കെ എല്‍ എന്നിവര്‍ ഒന്ന് മുതല്‍ 4 വരെ സ്ഥാനങ്ങള്‍ നേടി.5 കിലോമീറ്റര്‍ വനിത വിഭാഗത്തില്‍ അനഘ ബാബു,സ്മിത,അഖില മോള്‍,സുമിഷ എന്നിവര്‍ ഒന്ന് മുതല്‍ 4 വരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.പങ്കെടുത്തവര്‍ക്കെല്ലാം മെഡല്‍,ടീ ഷര്‍ട്ട്,പ്രഭാത ഭക്ഷണം എന്നിവയും രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും നറുക്കെടുപ്പ് നടത്തി പ്രത്യേക സമ്മാനങ്ങളും നല്‍കി.

എന്‍ ഷംസുദ്ദീന്‍ എംഎല്‍എ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.സേവ് ചെ യര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി.ഒറ്റപ്പാലം സബ് കലക്ടര്‍ ധര്‍മ്മലശ്രീ, നഗര സഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായി.നഗരസഭാ വൈ സ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീത,കൗണ്‍സിലര്‍മാരായ സി പി പുഷ്പാനന്ദ്,അരുണ്‍കുമാര്‍ പാലക്കുറുശ്ശി,സിന്ധു,മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി,സാഹിത്യകാരന്‍ കെപി എസ് പയ്യനെടം,സജ്‌ലി ഗ്രൂപ്പ് എംഡി സജി,ജയരാജ്,സദക്കത്തുള്ള പടലത്ത്,ഗിരീഷ് ഗുപ്ത, ഷമീര്‍ പഴേരി സേവ് രക്ഷാധികാരി പാറക്കല്‍ ഹമീദ്, സേവ് ഭാരവാഹികളായ നഷീദ് പിലാക്കല്‍, കൃഷ്ണകുമാര്‍ , അബ്ദുല്‍ ഹാദി , അസ്ലം അച്ചു, ശിവപ്രകാശ്, അബ്ദു റഹിമാന്‍ കെ പി ,ഷൗക്കത്ത് അലി സി, റിഫായി ജിഫ്രി, സി എം ഫിറോസ് ,മുനീര്‍ മാഷ് , ഉമ്മര്‍ റീഗല്‍ , ഷാഹുല്‍ ഹമീദ്, സലാം കരിമ്പന, ഫുക്രുദീന്‍, ഷഹീര്‍ കെ , ബഷീര്‍ എം , പ്രവ ര്‍ത്തകരായ ദീപിക, ഫസല്‍ റഹ്മാന്‍ , റംഷാദ്,ഷബീന, റസീല്‍, താഹിര്‍ , ഹംസ മാഷ് , ജംഷീര്‍ മാഷ് , സുനൈറ, ഫൗസിയ, സുഹറ, ഷാജി ടുട്ടു, ആഷിദ്, ആബിദ്, ഷഫീക്ക്, ഉമ്മര്‍ ഒറ്റകത്ത് , അബൂ റജ, സുന്ദരന്‍, ഹബീബ, ഷറീന, വിഷ്ണു, രമ.ടിച്ചര്‍, സന്തോഷ്, അന്‍വര്‍ ഓഫ് റോഡേഴ്‌സ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ലഹരി മുക്ത തലമുറ-മികച്ച ആരോഗ്യ സംസ്‌കാരം എന്ന സന്ദേശമുയര്‍ത്തി സജ്‌ലി ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ക്രെഡിറ്റ്‌സിന്റെ സഹകരണത്തോടെയാണ് സേവ് മണ്ണാര്‍ ക്കാട് ജനകീയ കൂട്ടായ്മ രണ്ടാമത് റണ്ണിംഗ് കാര്‍ണിവല്‍ മാരത്തണ്‍ മത്സരം ഒരുക്കിയത്. ഡി എച്ച് എസ് എന്‍ സി സി കേഡറ്റുകള്‍, ട്രോമ കെയര്‍ യൂണിറ്റ്, നന്‍മ ആീബുലന്‍സ് ടീം , കാരുണ്യ ആംബുലന്‍സ് ടീം , മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ്,ബുളളറ്റ് ക്ലബ്ബ്, വി 50 ക്ലബ്ബ് തുടങ്ങിയവരുടെ സഹകരണവുമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!