തച്ചമ്പാറ: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ ‘കുട്ടിക്കൊരു വീട്’ പദ്ധതി യുടെ ഭാഗമായി മണ്ണാര്‍ക്കാട് സബ്ജില്ലാ കമ്മിറ്റി തച്ചമ്പാറ മുതുകുര്‍ശ്ശിയില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നാളെ നടക്കും.തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്ററി സ്‌കൂളിലെ രണ്ട് സഹോദരങ്ങള്‍ക്കായാണ് വീടൊരുക്കിയത്. രണ്ട് കിടപ്പുമുറി, ഹാള്‍, അടുക്കള,സിറ്റൗട്ട്,ടോയ്‌ലെറ്റ്,കുളിമുറി ഉള്‍പ്പടെ 600 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ളതാണ് വീട്.എട്ട് ലക്ഷം രൂപയാണ് ചെലവായത്.നിര്‍മാണത്തിനാവശ്യമായ തുക കെഎസ്ടിഎ അംഗങ്ങളുടേയും വിരമിച്ച അധ്യാപകരുടേയും സംഭാവനയിലൂടെ സമാഹരിച്ചു. ഫര്‍ ണീച്ചര്‍,ഗൃഹോപകരണങ്ങള്‍,അടുക്കളപാത്രങ്ങള്‍ എന്നിവ നാട്ടുകാര്‍ സംഭാവന ചെയ്തു. എആര്‍ രവിശങ്കര്‍ ചെയര്‍മാനും പി എം മധു കണ്‍വീനറുമായ സമിതിയാണ് വീട് നിര്‍ മാണത്തിന് മേല്‍നോട്ടം വഹിച്ചത്.

കെഎസ്ടിഎ 31-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ ഉപജില്ലകളിലും അര്‍ഹരായ കുട്ടിയെ കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കുന്ന കുട്ടിക്കൊരു വീട് പദ്ധതിയ്ക്ക് തുടക്കമിട്ടത്.ജില്ലയിലെ ഏഴ് ഉപജില്ലകള്‍ ദൗത്യമേറ്റെടുക്കുകയും നാ ലെണ്ണം നിര്‍മാണം പൂര്‍ത്തീകരിച്ച് കൈമാറലിന് തയ്യാറെടുക്കുകയുമാണ്.മുതുകുര്‍ശ്ശി അലാറംപടിയിലെ കുട്ടിക്കൊരു വീടിന്റെ താക്കോല്‍ ദാനം നാളെ വൈകീട്ട് 4.30ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു കൈമാറും.കെ ശാന്തകുമാരി എം എല്‍എ അധ്യക്ഷയാകും.

കുട്ടിക്കൊരു വീട് പദ്ധതിക്കായി തന്റെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് 2223 സംഭാവന നല്‍ കിയ അരകുര്‍ശ്ശിയിലെ ടി രംഗനാഥന്റെ പേരക്കുട്ടി ഋതുപര്‍ണയെ ചടങ്ങില്‍ അനുമോ ദിക്കും.സിപിഎം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണന്‍,ലോക്കല്‍ സെക്രട്ടറി കെ കെ രാജന്‍മാസ്റ്റര്‍,കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണന്‍കുട്ടി,കെഎസ്ടിഎ നേതാക്കളായ കെ പ്രഭാകരന്‍,എംഎ അരു ണ്‍കുമാര്‍,എം ആര്‍ മഹേഷ്‌കുമാര്‍,എല്‍ ഉമാമഹേശ്വരി,കെ അജില,ജിഎന്‍ ഹരിദാസ്, എം കൃഷ്ണദാസ്,കെ ലത,എ മുഹമ്മദാലി,കെ രാജഗോപാല്‍,ലിഷദാസ്,പി യൂസഫ്, എ ആര്‍ രാജേഷ്,തച്ചമ്പാറ ദേശബന്ധു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സ്മിത പി അയ്യങ്കുളം, പ്രധാന അധ്യാപകന്‍ ബെന്നി ജോസ്,പിടിഎ പ്രസിഡന്റ് പി പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സം സാരിക്കും.വീട് നിര്‍മാണ പദ്ധതി ചെയര്‍മാന്‍ എ ആര്‍ രവിശങ്കര്‍ സ്വാഗതവും കെ എസ്ടിഎ സബ് ജില്ലാ സെക്രട്ടറി കെ കെ മണികണ്ഠന്‍ നന്ദിയും പറയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!