പാലക്കാട്: ഹരിത കര്‍മ്മസേനയുടെ യൂസര്‍ഫീ നിയമപരമായ ബാധ്യതയാണെന്നും ജില്ലയിലെ മാലിന്യ സംസ്‌കരണ പരിപാലന സംവിധാനത്തിന്റെ സജീവമായ കണ്ണി യാണ് ഹരിതകര്‍മ്മ സേന എന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ കൂടി യായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് മിനി മെറ്റീരിയല്‍ കളക്ഷന്‍ സെന്‍ട്രലില്‍ കലക്ട് ചെയ്ത്, ഒന്നാം തരം-രണ്ടാം തരം എന്ന രീതിയില്‍ വേര്‍തിരിച്ച് റി സോഴ്‌സ് റിക്കവറി സെന്ററിലേക്ക് മാറ്റി വെയിലിങ് മെഷീനും ഷ്രെഡിങ് മെഷീനും ഉപയോഗിച്ച് റീസൈക്കിള്‍ ചെയ്ത് ഗ്രാനുവലാക്കി മാറ്റി ടാറിങ്ങിനും മറ്റും ഉപയോഗി ക്കുന്നതാണ് ഹരിത കര്‍മ്മ സേനയുടെ രീതി.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ ഫീ ഈടാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്് നിയമപരമായ അധികാരം ഉള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ 2016 ല്‍ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേ ജ്‌മെന്റ് ചട്ടങ്ങളിലെ 8(3) വകുപ്പ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അംഗീകരി ക്കുന്ന ബൈലോയുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കുന്ന യൂസര്‍ ഫീ വീടുകളും സ്ഥാ പനങ്ങളും നല്‍കാന്‍ ബാധ്യസ്ഥരാണ്. പ്രസ്തുത ചട്ടപ്രകാരമുള്ള ബൈലോ ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അംഗീകരിച്ചിട്ടുള്ളതാണെന്ന് ജില്ലാ പഞ്ചായ ത്ത് പ്രസിഡന്റ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ 12.08.2020 ലെ 1496/2020 നമ്പര്‍ ഉത്തരവ് പ്രകാരം മാലിന്യ സം സ്‌കരണവുമായി ബന്ധപ്പെട്ട് ഹരിതകര്‍മ്മ സേനയുടെ യൂസര്‍ ഫീ നിര്‍ബന്ധമാക്കി യിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്ന വര്‍ക്കുമെതിരെ 10,000 മുതല്‍ 50,000 രൂപ വരെ പിഴ ചുമത്തുന്നതിനും തദ്ദേശസ്വയംഭര ണസ്ഥാപനങ്ങള്‍ അംഗീകരിച്ച ബൈലോ സെക്രട്ടറിമാര്‍ക്ക് അധികാരപ്പെടുത്തിയി ട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ ഫീ സ്വീ കരിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ലെന്നും ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീ നല്‍കേണ്ടതില്ലെന്നുമുള്ള വ്യാജവും നിയമവിരുദ്ധവുമാ യ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ഹരിതകര്‍മ്മ സേനാ സംവിധാനത്തെ കരു തലോടെ പിന്തുണച്ച് ജില്ലയിലെ മാലിന്യ പരിപാലന സംസ്‌കരണ യജ്ഞത്തെയും ആ രോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെയും കാര്യക്ഷമമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!