മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ചന്ദനം മുറിച്ചു വാഹനത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനി ടെ തമിഴ്‌നാട് സ്വദേശികളുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍.ചന്ദന പുനുരുജ്ജീവന മേഖല യില്‍ നിന്നും പച്ച ചന്ദനമരം മുറിച്ച് വെള്ള ചെത്തി കാതല്‍ ശേഖരിച്ച് കടത്താന്‍ ശ്രമി ക്കുന്നതിനിടെയാണ് ഇവര്‍ വനംവകുപ്പിന്റെ പിടിയിലായത്.തമിഴ്‌നാട് തിരുവ ണ്ണാമല ജമുനാമരത്തൂര്‍ സ്വദേശികളായ കോമുട്ടേരി വില്ലേജിലെ മുരളി (30), പോര്‍നെല്ലി മര ത്തൂരിലെ ഗോവിന്ദച്ചാമി (46), കുമരംപുത്തൂര്‍ ചങ്ങലീരി അറപ്പുരക്കല്‍ ഡാര്‍വിന്‍ എന്ന മോഹനന്‍ (46) എന്നിവരാണ് പിടിയിലായത്. ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന് കീ ഴിലെ വട്ടലക്കി മരപ്പാലം ചന്ദന പുനുരജ്ജീവന മേഖലയിലെ കരടിയള ഭാഗത്ത് നിന്നാ ണ് ചന്ദനമരം മുറിച്ചത്. വെള്ളച്ചെത്തിയ 14.600 കിലോ വരുന്ന പച്ച ചന്ദനമര കഷ്ണങ്ങളും ചന്ദനവേരില്‍ നിര്‍മിച്ച മാനിന്റെ തലയും കൊമ്പോടു കൂടിയ ശില്‍പ്പവും ആയുധങ്ങ ളും കണ്ടെടുത്തു. ചന്ദനം കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കേസിലെ മറ്റൊരു പ്രതിയായ മണ്ണാര്‍ക്കാട് സ്വദേശിക്കായി അന്വേഷണമാരംഭിച്ചിട്ടുണ്ട്. അഗളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി.സുമേഷ്, ഡെപ്യുട്ടി ആര്‍.എഫ്.ഒ ആര്‍.സജീവ്, സെക്ഷ ന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി. സുബ്രഹ്മണ്യന്‍, വൈ. ഫെലിക്‌സ്, എന്‍.ആര്‍ രവികു മാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍ തോമസ്,ജയേഷ് സ്റ്റീഫന്‍, വി.വെള്ളിങ്കിരി, ജെ.വി മന്നന്‍, കെ.കാളി, വാച്ചര്‍മാരായ മരുതാചലം, ചിന്നസ്വാമി, വിജയകുമാര്‍, മുരുക ന്‍, സെല്‍വന്‍, മണി, ശിവകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ചന്ദനക്കടത്ത് പിടികൂ ടിയത്.