മണ്ണാർക്കാട്: നേരിന് കാവലിരിക്കുക എന്ന പ്രമേയത്തിൽ എസ്.വൈ.എസ് മണ്ണാർക്കാട് സർക്കിൾ യൂത്ത് കൗൺസിൽ ഇന്ന് വൈകുന്നേരം 6.30ന് ചങ്ങലീരി രണ്ടാം മൈൽ അ ൽ ഇഹ്സാൻ മദ്റസയിൽ നടക്കും.കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ എം.വി. സിദ്ധീഖ് സഖാഫി ഒറ്റപ്പാലം, ഉൽഘാനം ചെയ്യും. എസ്.വൈ.എസ് ജില്ലാ ഫിനാൻസ് സെ ക്രട്ടറി അബൂബക്കർ ആവണക്കുന്ന് ക്ലാസിന് നേതൃത്വം നൽകും. സോൺ ,സർക്കിൾ നേതാക്കൾ പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം കൗൺ സലർമാരാണ് പ്രതിനിധികൾ. സർക്കിൾ പ്രസിഡണ്ട് യൂസുഫ് അശ്റഫി അധ്യക്ഷത വഹിക്കും.
സർക്കിളിലെ പന്ത്രണ്ടോളം യൂണിറ്റുകളിൽ നേരത്തെ നടന്ന യൂണിറ്റ് യൂത്ത് കൗൺ സിലുകൾക്ക് എം.എ.നാസർ സഖാഫി, അബ്ദുൽ ഖാദർ ഖാസിമി, അബൂബക്കർ ആവ ണക്കുന്ന്, ഇബ്രാഹിം സഖാഫി, ലുഖ്മാൻ സഖാഫി, ഉസ്മാൻ സഖാഫി, റശീദ് സഖാഫി, ജഅഫർ സഅദി, അബ്ദുൽ ഹകീം സഅദി, മുഹമ്മദലി മോതിക്കൽ എന്നിവർ നേതൃ ത്വം നൽകി.