തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വൃക്ക രോ ഗികള്‍ക്ക് നല്‍കുന്ന ഡയാലിസിസ് കിറ്റുകളുടെ വിതരണം നടത്തി.പഞ്ചായത്ത് പരി ധിയിലെ മുഴുവന്‍ രോഗികള്‍ക്കും ഗുണം ലഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം നിര്‍വ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ സി പി സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്തംഗങ്ങളാ യ എ കെവിനോദ്,ഇല്യാസ്‌കുന്നുംപുറത്ത്,എം സി രമണി,ബിന്ദു കൊങ്ങത്ത്, മെഡിക്ക ല്‍ ഓഫീസര്‍ ഡോ.സിമ്മി,ഹസീന,പ്രിയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.