മണ്ണാര്‍ക്കാട്: ബഫര്‍സോണുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ മലയോര കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് ആ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

പഞ്ചായത്ത് തല വിദഗ്ദ്ധ സമിതി പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഗ്രൗണ്ട് സര്‍വേ യും പഠനവും നടത്തിയ ശേഷമേ ബഫര്‍സോണിന്റെ വ്യാപ്തി സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാവൂ.നിലവില്‍ നിര്‍ണ്ണയിക്കപ്പെട്ട ബഫര്‍സോണുകള്‍ പാര്‍പ്പിട മേഖലകളാ ണെന്നത് പ്രശ്നങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നതാണ്.സംരക്ഷിത വനമേഖലകള്‍ക്ക് സമീപം താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തേയും ബാധിക്കുന്ന ഒരു നടപടിയും കോടതിയും സര്‍ക്കാരും സ്വീകരിക്കില്ലെന്ന് കര്‍ഷകരെ ബോധ്യപ്പെടു ത്തേണ്ടതുണ്ട്.

മലയോര കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരി ക്കുകയാണെങ്കില്‍ വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം.ബഫര്‍സോണ്‍ അതിര്‍ത്തി പുനര്‍ നിര്‍ണയം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയുടെ വിപണി വിലയേക്കാള്‍ ഉയര്‍ ന്ന നഷ്ടപരിഹാരം ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കണം.വനങ്ങളിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ കേന്ദ്രശാക്തീകരണ സമിതിയില്‍ സാധ്യമാ യ ശ്രമങ്ങളും സമ്മര്‍ദ്ദവും ചെലുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ള തായി ഭാരവാഹികളായ അഡ്വ: ജുനൈസ് പടലത്ത്, അന്‍വര്‍ ചൂരിയോട് എന്നിവര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!