മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഒന്നാംവിളയില്‍ 11,22,64,670 കിലോ നെല്ല് സംഭരിച്ച തായും 99.9 ശതമാനം സംഭരണം പൂര്‍ത്തിയായതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.53,938 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 45,540 പേരാണ് നെല്ല് സപ്ലൈകോക്ക് നല്‍കിയിട്ടുള്ളത്.ആലത്തൂര്‍ താലൂക്ക്- 39,6,41,199 കിലോ,ചിറ്റൂര്‍ താലൂക്ക്-4,64,93,953 കിലോ, ഒറ്റപ്പാലം താലൂക്ക്-6,49,876 കിലോ, പാലക്കാട് താലൂക്ക്-2,47,41,940 കിലോ, പട്ടാമ്പി താലൂക്ക്-7,37,705 കിലോ എന്നിങ്ങനെയാണ് നെല്ല് സംഭരിച്ചത്.ഒന്നാം വിളയില്‍ കര്‍ഷകര്‍ക്ക് സംഭരണ വിലയായി ഇതുവരെ 226,90,91,991 രൂപ ജില്ലയില്‍ വിതരണം ചെയ്തതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു. 30,641 കര്‍ഷകര്‍ക്കാണ് സംഭരണ വില നല്‍കിയത്. പേയ്മെന്റ് ഓര്‍ഡര്‍ ഡിസംബര്‍ ഒന്‍പത് വരെ ലഭിച്ച കര്‍ഷകര്‍ക്കാ ണ് തുക നല്‍കിയിട്ടുള്ളത്. ഇനി 14,899 പേര്‍ക്കാണ് തുക നല്‍കാനുള്ളത്. നടപടിയാ വുന്നതിനനുസരിച്ച് തുക അനുവദിക്കുമെന്നും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയി ച്ചു.ആലത്തൂര്‍ താലൂക്കില്‍ 19,711 പേരില്‍ 11,666 പേര്‍ക്ക് തുക നല്‍കി. ചിറ്റൂര്‍ താലൂക്കി ല്‍ 15,238 പേരില്‍ 12,438 പേര്‍ക്കും ഒറ്റപ്പാലത്ത് 446 ല്‍ 150 പേര്‍ക്കും പാലക്കാട് താലൂക്കി ല്‍ 9955 പേരില്‍ 6260 പേര്‍ക്കും പട്ടാമ്പിയില്‍ 190 പേരില്‍ 127 പേര്‍ക്കുമാണ് തുക നല്‍കി യത്. ഡിസംബര്‍ 15 മുതല്‍ രണ്ടാംവിള നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷന്‍ ആരം ഭിച്ചതായും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു.