അലനല്ലൂര്‍: ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയും ജനപ്രതിനിധികളും അലനല്ലൂരില്‍ ഗൃഹസന്ദര്‍ശനം നടത്തി.കേന്ദ്ര സര്‍ ക്കാരിന്റെ തെറ്റായ നയങ്ങളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും സംസ്ഥാന സര്‍ക്കാരിന്റെ ജനകീയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനും ഗൃഹസന്ദര്‍ശന പരിപാ ടിയിലൂടെ കഴിയുമെന്ന് സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം പി മുസ്തഫ പറ ഞ്ഞു.അലനല്ലൂര്‍ ടൗണില്‍ നടന്ന പരിപാടിയ്ക്ക് ലോക്കല്‍ സെക്രട്ടറി ടോമി തോമസ്, ബ്രാഞ്ച് സെക്രട്ടറി പി നജീബ്,പിഎം സുരേഷ് കുമാര്‍,എം അക്ബര്‍,പി ഷിബു,ടികെ നാസര്‍,വി ഷൗക്കത്തലി,മുഹമ്മദാലി കൈപ്പുള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!