അഗളി: അട്ടപ്പാടി ട്രൈബല്‍ ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ വീ വണ്‍ കാവുണ്ടിക്കല്‍ ചാ മ്പ്യന്‍മാരായി.യുവശ്രീ വട്ടലക്കി രണ്ടാം സ്ഥാനവും കുന്നന്‍ചാള മൂന്നാം സ്ഥാനവും നേ ടി.കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ലഹരിക്കെതിരെ നട ത്തുന്ന നാമ് ഏകിലാ പരിപാടിയുടെ ഭാഗമായാണ് ട്രൈബല്‍ ക്രിക്കറ്റ് ലീഗ് മത്സരം സംഘടിപ്പിച്ചത്.അഗളി പഞ്ചായത്ത് ഗ്രൗണ്ടില്‍ ഡിസംബര്‍ 29 മുതല്‍ 31 വരെ നടന്ന മത്സരത്തില്‍ 31 ടീമുകള്‍ മത്സരിച്ചു.വിജയികള്‍ക്ക് ജനമൈത്രി എക്സൈസ് സിഐ ബിനു,അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി,പഞ്ചായത്ത് സമിതി സെ ക്രട്ടറിമാരായ ശാന്തി,പ്രജ,അംഗങ്ങളായ നഞ്ചി,രംഗി,ദീപ തുടങ്ങിയവര്‍ സമ്മാന ദാനം നടത്തി.ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ടീം അംഗങ്ങളും കാണികളും ലഹരി വിരുദ്ധ പ്രതിജ്ഞയുമെടുത്തു.