മണ്ണാര്‍ക്കാട് : സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) 2023 ജനുവരി 6ന് വൈകുന്നേരം 6:30ന് ചങ്ങലീരി രണ്ടാംമൈല്‍ അല്‍ ഇഹ്‌സാന്‍ സുന്നി മദ്രസ ഹാളില്‍ വിപുലമായി സംഘടിപ്പിക്കുന്ന സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ വിജയിപ്പിപ്പിക്കാന്‍ രണ്ടാംമൈലില്‍ ചേര്‍ന്ന സര്‍ക്കിള്‍ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. സര്‍ക്കിള്‍ പരിധിയിലെ പന്ത്രണ്ട് യൂണിറ്റുകളില്‍ നിന്നായി എണ്‍പതോളം പ്രതിനിധികള്‍ പങ്കെ ടുക്കും.ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ അവണക്കുന്ന് ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ എം.വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം മുഖ്യ പ്രഭാഷണം നടത്തും.യോഗത്തില്‍ യൂസുഫ് അഷ്‌റഫി അധ്യക്ഷത വഹിച്ചു.സോണ്‍ സാമൂഹികം സെക്രട്ടറി ജഅ്ഫര്‍ സഅ്ദി പൊമ്പ്ര ഉദ്ഘാടനം ചെയ്തു.മുഹമ്മദാലി മോ തിക്കല്‍, അബ്ദുറഹ്മാന്‍ സഖാഫി ,റാഫി കോളശ്ശേരി, ജംഷീദ് നമ്പിയന്‍പടി, അബ്ദുല്‍ കരീം പുല്ലശ്ശേരി, ഇസ്ഹാഖ് പളളിക്കുറുപ്പ്, ശബീബ് സഖാഫി മോതിക്കല്‍, ജംഷീര്‍ മോതിക്കല്‍,മാനുട്ടി രണ്ടാം മൈല്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!