തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഒടുക്കു ന്നതിന് ഏര്‍പ്പെടുത്തിയ ഇ ടി ആര്‍ 5 സംവിധാനത്തിലൂടെ ഇതുവരെ നടന്നത് 5,13,065 ഇടപാടുകള്‍. കഴിഞ്ഞ ജൂലൈ ഒന്നു മുതലാണ് ടി.ആര്‍. 5 ബുക്കില്‍ നിന്ന് ഇ ടി ആര്‍ 5 ലേക്ക് മാറിയത്.നിലവില്‍ 83 വകുപ്പുകള്‍ ഇ ടി ആര്‍ 5 സംവിധാനം പ്രയോജനപ്പെടു ത്തുന്നുണ്ട്.ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ നടന്നത് ഡിസംബറിലാണ്.209078 എണ്ണം. ജൂലായില്‍ 48160,ആഗസ്റ്റില്‍ 72884,സെപ്റ്റംബറില്‍ 71108,ഒക്ടോബറില്‍ 56165,നവംബ റില്‍ 55670 ഇടപാടുകളാണ് നടന്നത്.ഇതില്‍ യുപിഐ ഉപയോഗിച്ച് 3439ഉം ക്യു ആര്‍ കോഡ് പ്രയോജനപ്പെടുത്തി 225792 ഉം പണമായി 2,83,834 ഉം ഇടപാടുകളാണ് ആറു മാ സത്തിനിടെ നടന്നിരിക്കുന്നത്.
ഇ ടി ആര്‍ 5 വഴി ജനങ്ങള്‍ നല്‍കുന്ന തുക രേഖപ്പെടുത്തുമ്പോള്‍ ഇടപാടുകാരുടെ മൊ ബൈല്‍ നമ്പറിലേക്ക് രസീത് എസ് എം എസ് ആയി ലഭിക്കും. മൊബൈല്‍ നമ്പര്‍ ഇല്ലാ ത്തവര്‍ക്ക് രസീത് പ്രിന്റ് എടുത്ത് നല്‍കും. ക്യൂ ആര്‍ കോഡ്, യു പി ഐ പേയ്‌മെന്റ് മുഖേന തുക അടയ്ക്കുമ്പോഴും ഇതേ രീതിയില്‍ ഇ ചെല്ലാന്‍ മൊബൈലില്‍ എസ്. എം. എസ് ആയി ലഭിക്കും.മുന്‍പ് പണം അടയ്ക്കുമ്പോള്‍ ടി. ആര്‍ 5 ബുക്കില്‍ പകര്‍പ്പ് സഹി തം എഴുതി ഒറിജിനല്‍ രസീത് ഇടപാടുകാരന് നല്‍കുകയായിരുന്നു ചെയ്തിരുന്നത്. തുടര്‍ന്ന് തുക ഓഫീസിലെ ക്യാഷ് രജിസ്റ്ററില്‍ രേഖപ്പെടുത്തും. അതാതു ദിവസം ലഭി ക്കുന്ന തുക ശീര്‍ഷകം നോക്കി ഓരോ ചെലാനില്‍ രേഖപ്പെടുത്തി ട്രഷറിയില്‍ അട യ്ക്കുകയും ചെയ്തിരുന്നു.