കല്ലടിക്കോട്: ടി ബി പൊലീസ് സ്റ്റേഷന് മുന്‍വശത്ത് വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.കാറും സ്‌കൂട്ടറുകളും തമ്മിലിടിച്ചായിരുന്നു അപകടം.സ്‌കൂട്ടര്‍ യാത്രക്കാരാ യിരുന്ന സാന്ദ്ര (24), സാന്ത്വന (19),സ്‌കൂട്ടര്‍ യാത്രക്കാരനായ വിശാല്‍ കൃഷ്ണ (19) എന്നിവ ര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം.മണ്ണാര്‍ക്കാട് നിന്നും എഴക്കാട് ഭാഗ ത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന സ്‌കൂട്ടറിലും ഇതിന് പിറകിലായി വന്ന സ്‌കൂട്ടറിലും തട്ടുകയായിരുന്നു. നിയ ന്ത്ര ണം വിട്ട കാര്‍ സമീപത്തെ കടയുടെ വശത്ത് ഇടിച്ച് നില്‍ക്കുകയായിരുന്നു.എഴക്കാട് സ്വദേശികളായ അച്ഛനും മക നുമാണ് കാറിലുണ്ടായിരുന്നത്.ഇവര്‍ക്ക് പരിക്കില്ല. അപ കടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്ലടിക്കോട് പൊലീസ് കേസെടുത്തു.