മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ നെല്‍കര്‍ഷകരില്‍ നിന്ന് നടപ്പ് സീസണില്‍ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ 278.93 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ തുക ലഭ്യമാകും. നടപ്പ് സീസണില്‍ 66656 കര്‍ഷകരില്‍ നിന്ന് 1.92 ലക്ഷം മെട്രിക് ടണ്‍ നെല്ലാ ണ് സംഭരിച്ചത്. ഇതിന്റെ വിലയായി 495.52 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കേണ്ടതുണ്ട്. ഇതില്‍ 23591 കര്‍ഷകര്‍ക്ക് 184.72 കോടി രൂപ നേരത്തെ നല്‍കിയിരുന്നു. ബാക്കിയുള്ള 42965 കര്‍ഷകര്‍ക്ക് 310.80 കോടി രൂപ കൊടുത്തു തീര്‍ക്കാനുണ്ട്. ഇതില്‍ 278.93 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്. നെല്ല് സംഭരിച്ച ഇനത്തില്‍ കേന്ദ്രം സംസ്ഥാന ത്തിന് 400 കോടി രൂപയോളം നല്‍കാനുണ്ടായിരുന്നു എന്നും മന്ത്രി അറിയിച്ചു.