മണ്ണാര്‍ക്കാട്: വൈറ്റ് ഗാര്‍ഡ് ദിനത്തോടനുബന്ധിച്ചു സംസ്ഥാന വ്യാപകമായി മുസ്ലിം യൂത്ത് ലീഗ് ആശുപത്രികള്‍ ശുചീകരണത്തിന്‍റെ ഭാഗമായി വൈറ്റ് ഗാര്‍ഡിന്‍റെ നേ തൃത്വത്തില്‍ താലൂക്ക് ആശുപത്രികള്‍, ഹെല്‍ത്ത് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടത്തിയത്.
പാലക്കാട് ജില്ലാ തല ഉദ്ഘടനം മണ്ണാര്‍ക്കാട് താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ ശുചീകരണം നടത്തികൊണ്ട് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കള ത്തില്‍ നിര്‍വഹിച്ചു. തെങ്കര പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് യൂണിറ്റിന്‍റെ നേ തൃത്വത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്‍റ് ഷമീര്‍ മണലടി അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ്ഷമീര്‍ പഴേരി, സൈനുദ്ദീന്‍ കൈതച്ചിറ, നിസാം തെങ്ക ര, ടി.കെ സിനാന്‍, ഇര്‍ഷാദ് കൈതച്ചിറ, സാദിക്ക് ആനമൂളി, നഴ്സിങ് സൂപ്രണ്ട് ജലജ ഫര്‍ മസിസ്റ്റ് സോമന്‍, കെയര്‍ ടേക്കര്‍ സുജീഷ് എന്നിവര്‍ നേതൃത്വം നല്‍കി. നിയോജക മണ്ഡലം ലീഗ് പ്രസിഡന്‍റ് ടി.എ സലാം മാസ്റ്റര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി മജീദ് തെങ്കര, ട്രഷറര്‍ ടി.കെ ഹംസകുട്ടി, യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം, വൈറ്റ് ഗാര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ നൗഫല്‍ കളത്തില്‍, എന്നിവര്‍ സന്ദര്‍ശിച്ചു. സെക്രട്ടറി ഹാരിസ് കോല്‍പാടം സ്വാഗതവും കോര്‍ഡിനേറ്റര്‍ യൂസുഫ് പറശ്ശേരി നന്ദിയും പറഞ്ഞു.
കുമരംപുത്തൂര്‍: പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ഡേ ആചരിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അന്‍സാരി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷെരീഫ് പച്ചീരി അധ്യക്ഷനായി.ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ നൗഷാദ് വെള്ളപ്പാടം,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ മൊയ്ദു കല്ലഞ്ചിറ,ബഷീര്‍ കെ,കബീര്‍,ഹമീദ്, യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റഹീം ഇരുമ്പന്‍ സൈഫുദ്ധീന്‍, മുഹ്‌സിന്‍ പി,അല്‍ത്താഫ്,മുസ്തഫ എം,എം,റഫീഖ്, റഷീദ്,അസീസ്,ആഷിഫ് എന്നിവര്‍ പങ്കെടുത്തു.
കോട്ടോപ്പാടം: പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് കോട്ടോപ്പാടം പഞ്ചായത്ത് ഫാമിലി ഹെല്‍ത്ത് സെന്‍റര്‍ ശുചീകരിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കല്ലടി അബൂ ബക്കര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്‍റ് പടുവില്‍ മാനു അധ്യ ക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.ടി അബ്ദുല്ല, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എ.കെ കുഞ്ഞ യമു, ട്രഷറര്‍ സി.കെ സുബൈര്‍, എം.എസ്.എഫ് ജില്ലാ സെക്രട്ടറി മനാഫ് കോട്ടോപ്പാടം, ജില്ലാ പ്രവര്‍ത്തക സമിതി അംഗം റാഷിഖ് കൊങ്ങത്ത്, പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ ഫസലുദ്ദീന്‍ കണ്ടമംഗലം, ജാഫര്‍ ഭീമനാട്, ഷിഹാബ് പടുവില്‍, ഉനൈസ് കൊമ്പം, ഷാഫി വയമ്പന്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.
എടത്തനാട്ടുകര: വൈറ്റ്ഗാർഡ് ദിനാചരണത്തോടനുബന്ധിച്ച് എടത്തനാട്ടുകരയിൽ ശുചീകരണ പ്രവൃത്തികൾ നടത്തി. കോട്ടപ്പള്ള ഗവ.കുടുംബ കേന്ദ്രം, പാലിയേറ്റീവ് കെയർ സൊസൈറ്റി പരിസരം എന്നിവയാണ് വൈറ്റ്ഗാർഡ് അംഗങ്ങൾ വൃത്തിയാക്കി യത്. മുസ് ലിം ലീഗ് മേഖലാ പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പി.ഷാനവാ സ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മേഖലാ പ്രസിഡൻ്റ് കെ.ടി ജഫീർ അധ്യക്ഷനാ യി. മുസ്ലിം ലീഗ് മേഖലാ ജനറൽ സെക്രട്ടറി കെ.ടി ഹംസപ്പ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മഠത്തൊടി അലി, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡ ൻ്റ് ടി.പി മൻസൂർ മാസ്റ്റർ, സെക്രട്ടറി കെ.പി ഉണ്ണീൻ ബാപ്പു, മേഖലാ ജനറൽ സെക്രട്ടറി നൗഷാദ് പുത്തൻക്കോട്ട്, വൈറ്റ്ഗാർഡ് മേഖലാ കോഓർഡിനേറ്റർ അഫ്സൽ കൊറ്റരായി ൽ, വൈറ്റ്ഗാർഡ് ക്യാപ്റ്റൻ വി.ടി സമീൽ, വൈറ്റ്ഗാർഡ് അംഗങ്ങളായ നിജാസ് ഒതു ക്കുംപുറത്ത്, പി.ഷാമിൽ, സി.ഷിഹാബുദ്ധീൻ, കെ.ആഷിഖ്, കെ.വി അൻഷാദ്, വി.പി നിഹാൽ, സി.പി ഷബീബ്, തൻവീർഷ തുടങ്ങിയവർ പങ്കാളികളായി.