തെങ്കര: തത്തേങ്ങലത്ത് ആട്ടിന്‍കൂട്ടിന് സമീപം കെട്ടിയിട്ടിരുന്ന വളര്‍ത്തുനായയെ വന്യജീവി കൊന്ന് തിന്ന നിലയില്‍.പ്രദേശവാസിയായ നാസറിന്റെ വീട്ടിലെ നായയാ ണ് ചത്തത്.പുലിയാണെന്ന് സംശയം.കഴിഞ്ഞ രാത്രിയിലാണ് സംഭവം.നായയെ പകുതി യിലധികം ഭക്ഷിച്ചിട്ടുണ്ട്.രാത്രിയില്‍ നായയുടെ കുര കേട്ടിരുന്നതായി വീട്ടുകാര്‍ പറ ഞ്ഞു.രാവിലെ നോക്കുമ്പോഴാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.വനപാലകര്‍ സ്ഥല ത്തെത്തി പരിശോധന നടത്തി.തത്തേങ്ങലത്ത് മാസങ്ങള്‍ക്ക് മുമ്പ് പുലി സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.പകല്‍ സമയത്തടക്കം നാട്ടുകാര്‍ പ്രദേശത്ത് പുലിയെ കണ്ടിട്ടുണ്ട്. നിരവധി വളര്‍ത്തു നായ്ക്കളെയും പുലി പിടിച്ചിട്ടുണ്ട്.വനംവകുപ്പ് കൂട് സ്ഥാപിച്ചെ ങ്കിലും പുലി കുടുങ്ങിയില്ല.അതേ സമയം ആക്രമണം തുടരുകയും ചെയ്യുന്നത് മലയോ രവാസികളെ ആശങ്കയിലാക്കുന്നുണ്ട്.ജനവാസ മേഖലയില്‍ വീണ്ടും വന്യജീവിയുടെ സാന്നിദ്ധ്യമുണ്ടായതോടെ പ്രദേശം ഭീതിയിലാണ്.ടാപ്പിംഗ് തൊഴിലാളികളെയാണ് ഏ റെ പ്രതിസന്ധിയിലാക്കുന്നത്.ജനങ്ങളുടെ ഭീതിയകറ്റാന്‍ വനംവകുപ്പ് വേണ്ട നടപടിക ള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.