കോട്ടോപ്പാടം : പിഡിപി സംസ്ഥാന കൗണ്‍സില്‍ അംഗം എ.കെ മുഹമ്മദ് കസവ് അമ്പാ ഴക്കോടിന്റെ നിര്യാണത്തില്‍ അനുശോചിച്ച് അമ്പാഴക്കോട് സെന്ററില്‍ പിഡിപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അനുസ്മരണ യോഗം ചേര്‍ന്നു.കോട്ടോപ്പാടം മുന്‍ പഞ്ചാ യത്ത് പ്രസിഡന്റ് പാറശ്ശരി ഹസ്സന്‍ അധ്യക്ഷനായി.പിഡിപി ജില്ലാ സെക്രട്ടറി ശാഹുല്‍ ഹമീദ്,മണ്ഡലം ഭാരവാഹികളായ ശിഹാബ് മൈലാംപാടം,മൊയ്തീന്‍കുട്ടി അമ്പാഴ ക്കോട്,ഹമീദ് കോട്ടോപ്പാടം,റഫീഖ് കൊമ്പം,പൂക്കുഞ്ഞി തങ്ങള്‍,ജനകീയ ആരോഗ്യ വേദി സംസ്ഥാന ട്രഷറര്‍ ഹിഷാം അലി അലനല്ലൂര്‍,പിടിയുസി സംസ്ഥാന സെക്രട്ടറി റഹ്മാന്‍ കുരുക്കള്‍,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ ഗഫൂര്‍ കോല്‍ക്കളത്തി ല്‍, കിളയില്‍ ഹംസ,അസീസ് മാമ്പറ്റ,മുഹമ്മദ് ഒറ്റപ്പാലം,പി രവി,അബ്ദുല്‍ റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.