മണ്ണര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റമുള്ള പരിസ്ഥിതി ലോല മേഖ ലയില്‍ ക്ലറിക്കല്‍ തെറ്റിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് നഗരസഭ ഉള്‍പ്പെട്ടത് ഉടനടി പരിഹ രിച്ച് പുതിയ മാപ്പ് പ്രസിദ്ധീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ആവശ്യപ്പെട്ടു.പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ആകാശ ഭൂപടത്തില്‍ നഗരസഭയിലെ ജനവാസ കേന്ദ്രങ്ങളും നിര്‍മിതികളും കരുതല്‍ മേഖലയില്‍ ഉള്‍പ്പെടുന്നത് വ്യാപാരികളേയും കര്‍ഷകരേയും സാധാരണ ജനങ്ങളെയു മെല്ലാം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് നേടിയ തെല്ലാം മാപ്പിലെ പിഴവ് മൂലം ബഫര്‍സോണില്‍പ്പെടുന്നതിനാല്‍ ആധി കനക്കുന്നു ണ്ട്. വലിയ അപാകതകള്‍ വിഷയത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ആശങ്കയ്ക്ക് ഉടന്‍ പരിഹാരം കാണണമെന്നും യൂണിറ്റ് ഭാരവാഹികളായ ബാസിത്ത് മുസ്‌ലിം,രമേഷ് പൂര്‍ണ്ണിമ, ജോ ണ്‍സണ്‍,കൃഷ്ണകുമാര്‍,ആബിദ്,ഡേവിസണ്‍,സജീ,ഷമീര്‍,കൃഷ്ണദാസ് എന്നിവര്‍ ആവശ്യ പ്പെട്ടു.