മണ്ണാര്‍ക്കാട്: മുസ്‌ലിം യൂത്ത് ലീഗിന്റെ സേവന സന്നദ്ധ വിഭാഗമായ വൈറ്റ് ഗാര്‍ഡി ന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് വൈറ്റ് ഗാര്‍ഡ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മറ്റി യുടെ നേതൃത്വത്തില്‍ വെറ്ററിനറി ക്ലിനിക്ക് പരിസരം വൃത്തിയാക്കി.നഗരസഭാ ചെയര്‍ മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് കെ സി അബ്ദുറഹ്മാന്‍,മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് സമദ് പൂവ്വക്കോടന്‍,സെക്രട്ടറി ഷമീര്‍ നമ്പിയത്ത്,ട്രഷറര്‍ ടികെ സാലിഹ്,മണ്ഡലം യൂത്ത് ലീഗ് ഭാരവാഹി മുജീബ് റഹ്മാന്‍,മണ്ഡലം ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.വൈറ്റ് ഗാര്‍ ഡ് മുനിസിപ്പല്‍ ക്യാപ്റ്റന്‍ നസീം പള്ളത്ത്,അംഗങ്ങളായ ഫസലു റഹ്മാന്‍,സനോജ് കല്ലടി,ടി ജി ജാബിര്‍,എം കെ അസീസ്, പിപി മുസ്തഫ,എ ടി സഹല്‍ എന്നിവര്‍ നേതൃത്വം നല്‍കി.