മണ്ണാര്‍ക്കാട്: ഇഫ ഫുട്‌ബോള്‍ അക്കാദമിയുടെ ഒന്നാം വാര്‍ഷികാഘോഷം ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്കുന്തിപ്പുഴ ബ്രിച്ചസ് ടര്‍ഫില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.കളിച്ചും പഠിക്കാം എന്ന വിഷയത്തില്‍ അസി.സബ് ഇന്‍സ്‌പെക്ടറും പ്രമുഖ മോട്ടിവേഷന്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കും.പ്രവേശനം സൗജന്യമാണ്.
സ്‌പോര്‍ട്‌സിനെ ലഹരിയായി കണ്ട് മറ്റ് ലഹരികളില്‍ നിന്നും കുട്ടികളെ മാറ്റി നിര്‍ത്തി ആരോഗ്യമുള്ള ഒരു യുവതലമുറയെ നാടിനെ സമര്‍പ്പിക്കുകെയെന്ന ദൗത്യമാണ് ഇഫ ഫുട്‌ബോള്‍ അക്കാദമി ഏറ്റെടുത്തിരിക്കുന്നതെന്ന് സ്ഥാപകനായ നൗഷാദ് പറഞ്ഞു. ആറ് മുതല്‍ 20 വയസ്സുള്ളവര്‍ക്കാണ് അക്കാദമിയില്‍ പ്രവേശനം.വാഴേമ്പുറം കരിമ്പാല സ്‌പോര്‍ട്‌സ് സിറ്റി,കരിങ്കല്ലത്താണി സൈക്കോ ടര്‍ഫ്,ടിഎന്‍സി ടര്‍ഫ് മൈലാംപാടം, ബ്രിച്ചസ് കുന്തിപ്പുഴ എന്നിങ്ങനെ നാല് സെന്ററുകളിലായി വിദഗ്ദ്ധ കോച്ചുമാരുടെ കീഴിലാണ് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നത്.ഒരു വര്‍ഷത്തിനുള്ളില്‍ 13 ദേശീയ അന്തര്‍ദേശീയ താരങ്ങളെ നാടിന് സമര്‍പ്പിക്കാന്‍ അക്കാദമിക്ക് സാധിച്ചതായി ഭാരവാ ഹികള്‍ പറഞ്ഞു.കേരള പ്രീമിയര്‍ ലീഗടക്കമുള്ള വന്‍കിട ഫുട്‌ബോള്‍ ടൂര്‍ണമെന്റി ലേക്ക് മണ്ണാര്‍ക്കാട് നിന്നും പ്രതിഭകളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നും 2023 മുതല്‍ ലെവന്‍സ് ഫുട്‌ബോള്‍ കോര്‍ട്ടില്‍ മികച്ച പരിശീലനത്തിന് അവസരമുണ്ടാകു മെന്നും ഭരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ടി സലാം,ജസീല്‍, മുബാരി സ്,ഷെബീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.