മണ്ണാര്‍ക്കാട്:സമസ്ത മേഖലയിലേയും മികച്ച പ്രവര്‍ത്തനത്തിന് കേരള ബാങ്കിന്റെ എ ക്‌സലന്‍സ് അവാര്‍ഡും ക്യാഷ് അവാര്‍ഡും സ്വന്തമാക്കി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക്.2021-22 വര്‍ഷത്തില്‍ പാലക്കാട് ജില്ലയിലെ മികച്ച പ്രവര്‍ത്തനത്തി നാണ് എക്‌സലന്‍സ് അവാര്‍ഡും 50000 രൂപയുടെ ക്യാഷ് അവാര്‍ഡും ബാങ്കിനെ തേടി യെത്തിയത്.
മണ്ണാര്‍ക്കാടിന്റെ സാമ്പത്തിക മേഖലയില്‍ തനതായ കര്‍മ്മമുദ്ര പതിപ്പിച്ച് മുന്നേറ്റത്തി ന്റെ മൂന്ന് പതിറ്റാണ്ട് കാലം പൂര്‍ത്തിയാക്കിയ ബാങ്ക് വൈവിധ്യമാര്‍ന്ന പദ്ധതികളും സാമൂഹ്യ പ്രതിബദ്ധത മുറുകെപിടിച്ചുള്ള പ്രവര്‍ത്തനങ്ങളുമാണ് നടത്തുന്നത്. രാജ്യ ത്തെ മികച്ച പ്രാഥമിക സംഘത്തിനുള്ള സുഭാഷ് യാദവ് ദേശീയ പുരസ്‌കാരം ഉള്‍പ്പടെ ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളുമെല്ലാം ബാങ്കിനെ തേടിയെത്തിയത് പ്രവര്‍ ത്തനപന്ഥാവിലെ മികവുകള്‍ തന്നെയാണ്.
1989ല്‍ 30000 രൂപ ഓഹരി മൂലധനവും 305 അംഗങ്ങളുമായാണ് ബാങ്ക് പ്രവര്‍ത്തനം തുട ങ്ങിയത്.400 കോടിയിലധികം രൂപ നിക്ഷേപവും അത്രതന്നെ വായ്പാ നീക്കിയിരിപ്പും ഇന്ന് ബാങ്കിനുണ്ട്.സഹകരണ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി എന്‍എബിഎല്‍ അക്രിഡിറ്റേഷന്‍ നേടിയ ബാങ്ക് സ്വന്തമായി കോവിഡ് ആര്‍ടിപിസിആര്‍ ലാബ് ആരം ഭിച്ചിരുന്നു.സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണത്തിന് സഹകരണ മേഖലയില്‍ രൂ പീകരിച്ച 15000 കോടിയുടെ ഫണ്ട് കണ്‍സോര്‍ഷ്യം മാനേജരായും ബാങ്ക് പ്രവര്‍ത്തിക്കു ന്നു.
ഗ്രാമീണ ജനതയെ വട്ടിപ്പലിശക്കാരില്‍ നിന്നും മോചിപ്പിക്കാന്‍ ആവിഷ്‌കരിച്ച മുറ്റത്തെ മുല്ല വായ്പാ പദ്ധതി ഇന്ന് കേരളമാകെ പടര്‍ന്ന് കഴിഞ്ഞു.പ്ലാസ്റ്റിക്ക് ക്യാരി ബാഗ് വിരുദ്ധ പ്രചാരണത്തിന് കുട്ടിസഞ്ചി,വിഷരഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുന്നതിന് മട്ടുപ്പാവ് കൃഷി,സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം തുടങ്ങിയ പദ്ധതികള്‍ ശ്രദ്ധേയമാണ്. രാജ്യത്തെ എല്ലാ എടിഎം കൗണ്ടറുകളിലും ഉപയോഗിക്കാന്‍ കഴിയാവുന്ന എടിഎം കാ ര്‍ഡുകളും ബാങ്ക് ലഭ്യമാക്കുന്നുണ്ട്.സാമൂഹ്യ പ്രതിബദ്ധതിയുടെ ഭാഗമായി വിവിധ സര്‍ ക്കാര്‍ വകുപ്പുകളിലെ 440 ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന സഹകരണ സേവന കേന്ദ്രം ജനങ്ങള്‍ക്കായി തുറന്നത് അടുത്തിടെയാണ്.
ജില്ലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച പ്രാഥമിക കാര്‍ഷിക വായ്പ സംഘ ത്തിനുള്ള അവാര്‍ഡ് ഒന്നാം സ്ഥാനം കഴിഞ്ഞ മാസം ബാങ്കിന് ലഭിച്ചിരുന്നു.ഇതിന് പിന്നാലെയാണ് നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരു പുരസ്‌കാരം കൂടി ബാങ്കിലേക്കെത്തു ന്നത്.പാലക്കാട് വെച്ച് നടന്ന ചടങ്ങില്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്ക ല്‍ പുരസ്‌കാരം സമ്മാനിച്ചു.റൂറല്‍ ബാങ്ക് പ്രസിഡന്റ് അഡ്വ കെ സുരേഷ്,സെക്രട്ടറി എം പുരുഷോത്തമന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം എ പ്രഭാകരന്‍ എംഎല്‍എ അധ്യക്ഷനായി.എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ സി സഹദേവന്‍,ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം പി എ ഉമ്മര്‍, റീജി യണല്‍ മാനേജര്‍ പ്രീത ജയപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.