അഗളി: അട്ടപ്പാടി ഗോത്ര ഊരിലെ ആദ്യ പിഎച്ച്ഡിക്കാരനായി ദൊഡ്ഗട്ടി ഊരിലെ ചന്ദ്ര ന്‍ (30).ലക്‌നൗവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ നിന്നാണ് മെഡിസിനല്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടിയത്.ക്ഷയ രോഗ ത്തിനുള്ള മരുന്ന് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പഠനമാണ് വിഷയം.അട്ടപ്പാടി പുതൂ ര്‍ പഞ്ചായത്തിലെ ദൊഡുഗട്ടി ഊരിലെ രങ്കന്‍ – ലക്ഷ്മി ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാണ് ചന്ദ്രന്‍.ഒന്നാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെ സര്‍ക്കാര്‍ സ്‌കൂളിലാണ് പഠി ച്ചത്.അട്ടപ്പാടി വനത്തിലെ ഗൊട്ടിയാര്‍കണ്ടി ഗവ.ട്രൈബല്‍ എല്‍പി സ്‌കൂളില്‍ നാല് വരെ പഠിച്ചു.കൂക്കംപാളയം ജിയുപി സ്‌കൂളിലും ഷോളയൂര്‍ ജിടിഎച്ച്എസിലുമാ യിരുന്നു തുടര്‍പഠനം.കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും ഫാര്‍മസിയി ല്‍ ബിരുദം നേടി.മൊഹാലിയിലെ എന്‍ഐപിഇആര്‍-ല്‍ നിന്ന് ബിരുദാനന്തര ബിരുദ വും നേടി ശേഷം ലക്‌നൗവില്‍ നിന്ന് ഡോക്ടറേറ്റും നേടി.വള്ളിയും സരോജയുമാണ് സഹോദരങ്ങള്‍.