നെന്മാറ: വിണ്ടുകീറിയ ചുവരുകളും ഇടിഞ്ഞു പൊളിഞ്ഞ മേല്‍ക്കൂര യുമായി ജീവിതം തള്ളിനീക്കിയ പല്ലശ്ശന പാറക്കളം മെഹ്‌റാജിന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെയും നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെയും കരുതലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷനിലൂടെ ലഭിച്ചത് മറ്റൊരു ജീവിതം തന്നെയാണ്.

മെഹ്‌റാജിനും ഭര്‍ത്താവ് ലോറി ഡ്രൈവറായ കമറുദ്ദീനും നെന്മാറ ബ്ലോക്ക് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് 2010-11 സാമ്പത്തിക വര്‍ഷത്തിലെ ഇന്ദിരാഗാന്ധി ആവാസ് യോജന പദ്ധതിയിലുള്‍പ്പെടുത്തി ആകെത്തുകയുടെ പകുതിയോളം രൂപ ആദ്യ ഗഡുവായി അനുവദിച്ചു. തറപണി കഴിഞ്ഞ് ദിവസങ്ങള്‍ ക്കുള്ളിലാണ് പറക്കമുറ്റാത്ത രണ്ട് പെണ്‍കുഞ്ഞുങ്ങളെയും മെഹ്‌റാജിനെയും തനിച്ചാക്കി കമറുദ്ദീന്‍ ആത്മഹത്യ ചെയ്തത്.

വിവാഹത്തിനു മുന്‍പ് വീട്ടുപണി ചെയ്തിരുന്ന തൃശൂര്‍ വാടാനപ്പള്ളി യില്‍ വീണ്ടും ജോലി തേടി മെഹ്‌റാജിനെത്തി. അഞ്ചു വയസ്സുള്ള മൂത്തമകള്‍ മര്‍ജാനയെ വാടാനപ്പള്ളിയിലുള്ള യത്തീംഖാനയി ലാക്കി.ഇതിനിടെ, ഐ.എ.വൈ പദ്ധതി പ്രകാരം തുക നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചുമരു പണിപോലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത മെഹ്‌റാജിന്റെ അവസ്ഥ മനസ്സിലാക്കിയ ബ്ലോക്ക് അധികൃതര്‍ ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ഈ കുടുംബത്തെയും ഉള്‍പ്പെടുത്താനുള്ള ശ്രമം തുടങ്ങി. എന്നാല്‍ ജീവിതം തേടി തൃശൂരിലെത്തിയ മെഹ്‌റാജിനെ കണ്ടെത്താന്‍ അധികൃതര്‍ക്കായില്ല.

2017-18 ല്‍ ആരംഭിച്ച ലൈഫ് മിഷന്റെ ഒന്നാംഘട്ടം 2018 ന്റെ അവസാനപാദത്തോടെ അര്‍ഹരായവരെ മുഴുവന്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് രണ്ടാം ഘട്ടത്തിന് തുടക്കമായി. വിവിധ കാരണങ്ങളാല്‍ വീട് നിര്‍മാണം നിലച്ചവര്‍ക്ക് പല ഗഡുക്കളായി നാല് ലക്ഷം രൂപ അനുവദിച്ച് വീടെന്ന സ്വപ്നം സാക്ഷാത്ക്കരി ക്കുകയാണ് ആദ്യഘട്ടത്തിലൂടെ സര്‍ക്കാര്‍ ചെയ്തത്.

പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ മെഹ്‌റാജിന്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായം തേടി വീണ്ടും നെന്മാറ ബ്ലോക്കിലെ ത്തി. ഇതിനിടെ ഇളയമകളെയും മെഹ്‌റാജിന്‍ യത്തീംഖാനയില്‍ ആക്കിയിരുന്നു. ഏഴാം വാര്‍ഡ് മെമ്പറുടെയും പല്ലശ്ശന വി.ഇ.ഒ യുടെയും നിര്‍ദേശ പ്രകാരം ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മെഹ്‌റാജിന്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. മെഹ്‌റാജിന്റെ അവസ്ഥ മനസ്സിലാക്കിയ കലക്ടര്‍ ഇവരെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേക ഉത്തരവിറക്കി. 2019 ജൂലൈ 25 ന് പദ്ധതി പ്രകാരം ആദ്യ ഗഡു മെഹ്‌റാജിന്‍ കൈപ്പറ്റി. മൂന്നു മാസത്തില്‍ മുഴുവന്‍ ഗഡുക്ക ളും കൈപറ്റി വീട് നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്തു. ഇരു ചുമലിലും നിറഞ്ഞ ജീവിതഭാരമുണ്ടെങ്കിലും ഇന്ന് മെഹ്‌റാജിന്റെ നിറകണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കാണുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!