കോട്ടോപ്പാടം: ജനങ്ങള്‍ക്കും പ്രസ്ഥാനത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച നേതാവായി രുന്നു എന്‍ ഹംസ സാഹിബെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള. ആര്യമ്പാവ് അരിയൂര്‍ വാര്‍ഡ് മുസ്ലിം ലീഗ് സമ്മേളനവും എന്‍ ഹംസ സാഹിബ് അനു സ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് പടുവില്‍ മൊയ്തീന്‍ അധ്യക്ഷനായി.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. ടി എ സിദ്ധീഖ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കല്ലടി അബൂബക്കര്‍,യൂത്ത് ലീഗ് സംസ്ഥാന സെ ക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍,എസ് ടി യു ജില്ലാ സെക്രട്ടറി അഡ്വ.നാസര്‍ കൊമ്പത്ത്, മുസ്ലിം ലീഗ് മണ്ഡലം പഞ്ചായത്ത് വാര്‍ഡ് നേതാക്കളായ ഒ.ചേക്കു മാസ്റ്റര്‍പാറശ്ശേരി ഹസ്സന്‍ കെ.പി.ഉമ്മര്‍,പടുവില്‍ മാനു,താളിയില്‍ സൈനുദ്ദീന്‍,കാസിം കുന്നത്ത് ,കെ. മുജീബ് ഫൈസി,പാറയില്‍ മുഹമ്മദാലി,എന്‍ പി ഹമീദ്,ഫൈസല്‍ പാറയില്‍,നൗഷാദ് പടുവില്‍,എന്‍.പി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.