മണ്ണാര്‍ക്കാട്: വനവിഭവങ്ങള്‍ക്ക് കൂടുതല്‍ വിലയും ആദിവാസി സമൂഹത്തിന് തൊഴില വസരങ്ങളും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മണ്ണാര്‍ക്കാട് വനം ഡിവിഷന്‍, മണ്ണാര്‍ ക്കാട് വനവികസന ഏജന്‍സിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വനവിഭവ ശേഖര ണ പദ്ധതി വനാമൃതം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.വിവിധ ആദിവാ സി വനസംരക്ഷണ സമിതികള്‍ മുഖാന്തിരം ശേഖരിച്ച വനഉല്‍പ്പന്നങ്ങള്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലേക്ക് കൊണ്ട് പോകുന്ന വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് എംഎല്‍ എ നിര്‍വഹിച്ചു.കുറുന്തോട്ടി,ഓരില,മൂവില,ചുണ്ട,കരിങ്കുറുഞ്ഞി തുടങ്ങിയ അഞ്ചിന ചെറുവനവിഭവങ്ങളാണ് അട്ടപ്പാടിയിലെ ആറ് ആദിവാസി വനസംരക്ഷണ സമിതി മുഖേന സംഭരിക്കുന്നത്.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും മണ്ണാര്‍ക്കാട് എഫ്ഡിഎ ചെയ ര്‍മാനുമായ വിജയാനന്ദന്‍ അധ്യക്ഷനായി.വനവിഭവങ്ങളുടെ ആദ്യവില്‍പ്പന ഒറ്റപ്പാലം സബ്കലക്ടര്‍ ഡി.ധര്‍മ്മലശ്രീ നിര്‍വ്വഹിച്ചു.ഇഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാരറ ജിയുപില സ്‌കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കുള്ള പഠനോപകരണ വിതരണം അട്ടപ്പാടി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് മരു തി മുരുകന്‍ നിര്‍വ്വഹിച്ചു.കോട്ടക്കല്‍ ആര്യവൈദ്യശാ ല പ്രതിനിധി ഡോ.ശൈലജ മാ ധവന്‍,നാഗാര്‍ജുന പ്രതിനിധി വികെ സുധീര്‍,അഗളി, പുതൂര്‍,ഷോളയൂര്‍ ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റുമാര്‍ സംബന്ധിച്ചു.