കുമരംപുത്തൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെ ന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ക്ക് നിവേദനം നല്‍കി.ഡോക്ടര്‍മാരില്ലാത്തതിനാല്‍ സായാഹ്ന ഒപി മുടങ്ങുന്ന സാഹചര്യത്തിലാണ് ഗ്രാമ പഞ്ചായത്തിന്റെ ഇടപെടല്‍.നിലവില്‍ നാല് ഡോക്ടര്‍മാരാ ണ് കുടുംബാരോഗ്യ കേന്ദ്രത്തിലുള്ളത്.ഇതില്‍ ഒരു ഡോക്ടറെ മണ്ണാര്‍ക്കാട് താലൂക്ക് ആ ശുപത്രിയിലേക്ക് മാറ്റി. മറ്റൊരു ഡോക്ടര്‍ അപകടം പറ്റി മെഡിക്കല്‍ അവധിയില്‍ പ്രവേ ശിച്ചിരിക്കുകയുമാണ്.കുത്തിവെയ്പ്,സെമിനാര്‍ തുടങ്ങിയ കാര്യങ്ങളുമായി മെഡിക്കല്‍ ഓഫീസര്‍ ഫീല്‍ഡില്‍ ആയതിനാല്‍ ഫലത്തില്‍ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ആശുപത്രിയിലുള്ളത്.
കുമരംപുത്തൂര്‍,മൈലാംപാടം,അവണക്കുന്ന്,വെള്ളപ്പാടം,പള്ളിക്കുന്ന് തുടങ്ങിയ പ്രദേ ശങ്ങളില്‍ നിന്നുള്ളവര്‍ ആശ്രയിക്കുന്ന ആശുപത്രിയിലാണ് ഈ ദുരവസ്ഥ.മൂന്ന് ഡോക്ട ര്‍മാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകുന്നേരം ആറ് മണി വരെ ആര്‍ദ്രം മാന ദണ്ഡപ്രകാരം ഒപി സേവനം ഉറപ്പു വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി നിര്‍ദേശി ച്ചിരിക്കെയാണ് കുമരംപുത്തൂരിലെ ആശുപത്രിയില്‍ സായാഹ്ന ഒപി തന്നെ മുടങ്ങുന്ന സാഹചര്യം സംജാതമായിരിക്കുന്നത്.ഇതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്ത് വന്നിരുന്നു.
ആദിവാസികളും ദളിതരും മറ്റ് പിന്നാക്ക വിഭാഗങ്ങളും തിങ്ങിപാര്‍ക്കുന്ന മലയോര പ്ര ദേശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ ആതുരാലയത്തില്‍ ഡോക്ട ര്‍മാരുടെ കുറവ് രോഗികളെ വല്ലാതെ വലയ്ക്കുന്നുണ്ട്.കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിനായി അടിയന്തിരമായി ഡോക്ടര്‍മാരെ നിയമിക്കു ന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിന് ഗ്രാമ പഞ്ചായത്ത് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.പാലക്കാട് ഡിഎംഒ ഓഫീസില്‍ ഓഫീസറു ടെ അഭാവത്തില്‍ സീനിയര്‍ സൂപ്രണ്ട് സുരേഷിന് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി, ഗ്രാമ പഞ്ചായത്ത് അംഗം രാജന്‍ ആമ്പാടത്ത് എന്നിവര്‍ ചേര്‍ന്ന് നിവേദനം കൈമാറിയത്.