മണ്ണാര്‍ക്കാട്: എം എല്‍ എ യുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന പദ്ധതിയില്‍ നിന്നും 20ലക്ഷം രൂപ വകയിരുത്തി പൂര്‍ത്തീകരിച്ച തെങ്കര ഗ്രാമ പഞ്ചാ യത്തിലെ തത്തേങ്ങലം കുടിവെള്ള പദ്ധതി എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നാടിന് സമ ര്‍പ്പിച്ചു.തത്തേങ്ങലം നിവാസികളുടെ ഒരു പാട് കാലത്തെ കുടിവെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമായി.തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി, ബ്ലോ ക്ക് പഞ്ചായത്ത് മെമ്പര്‍ പ്രീത,വാര്‍ഡ് മെമ്പര്‍ നജ്മുന്നീസ,റഷീദ് കോല്‍പ്പാടം,സി പി അലി, സലാം മാസ്റ്റര്‍,മജീദ്,ടി കെ ഫൈസല്‍,ഹംസ,അബ്ബാസ് കൈതച്ചിറ,സൈനുദ്ദീന്‍ കൈതച്ചിറ,ടി കെ ഹംസക്കുട്ടി,ഹാരിസ്,മൊയ്തീന്‍ വാഫി,തുടങ്ങിയവര്‍ സംബന്ധിച്ചു.
