മണ്ണാര്‍ക്കാട്:ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരുക്കുന്ന പത്താമത് മുല്ലാസ് വെഡ്ഡിംഗ് സെന്റര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആശുപത്രിപ്പടിയിലെ ഒ എം ഷുഹൈബ് സ്മാരക സ്‌റ്റേഡിയത്തില്‍ ഗംഭീര തുടക്കം.ലോക ഫുട്‌ബോള്‍ ആവേ ശമണയും മുമ്പേ മണ്ണാര്‍ക്കാടിനെ വീണ്ടും കാല്‍പ്പന്ത് കളിയുടെ ആവേശത്തിലേക്ക് ആനയിക്കുകയാണ് വിദേശ താരങ്ങളുള്‍പ്പടെ പ്രതിഭകള്‍ മൈതാനത്തിറങ്ങുന്ന അഖി ലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്.
മുല്ലാസ് വെഡ്ഡിംഗ് സെന്റര്‍ നല്‍കുന്ന വിന്നേഴ്‌സ്,റണ്ണേഴ്‌സ് അപ്പ് ട്രോഫികള്‍ക്ക് വേ ണ്ടി 21 ടീമുകളാണ് ആശുപത്രിപ്പടിയിലെ മുബാസ് ഗ്രൗണ്ടില്‍ പന്ത് തട്ടാനിറങ്ങുന്നത്. സെവന്‍സ് ഫുട്‌ബോള്‍ അസേസിയേഷന്റെ അംഗീകാരത്തോടെയാണ് മണ്ണാര്‍ക്കാട് ഫുട്‌ബോള്‍ അസോസിയേഷന്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.ഉദ്ഘാടന മ ത്സരത്തില്‍ എവൈസി ഉച്ചാരക്കടവും സബാന്‍ കോട്ടക്കലും തമ്മില്‍ ഏറ്റുമുട്ടി. ഒന്നി നെതിരെ നാല് ഗോളുകള്‍ക്ക് സബാന്‍ കോട്ടക്കല്‍ വിജയിച്ചു.
എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.എംഎഫ്എ പ്രസിഡന്റ് മുഹമ്മദ് ചെറൂ ട്ടി അധ്യക്ഷനായി.മണ്ണാര്‍ക്കാട് ഡി വൈ എസ് പി കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷറ , മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളായ ടി ആര്‍ സെബാസ്റ്റ്യന്‍, കെമന്‍സൂര്‍, ഹംസ കുറുവണ്ണ, ഇബ്രാഹിം, മുജീബ് ചോലോത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ തെക്കന്‍ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ യു ടി രാമകൃഷ്ണന്‍, വി വി ഷൗക്കത്ത് അലി, ടി എ സലാം മാസ്റ്റര്‍, സദക്കത്തുള്ള പടലത്ത്, കെ പി എസ് പയ്യനെടം, എസ് എഫ് എ ജില്ലാ ജനറല്‍ സെക്രട്ടറി വാഹിദ് കുപ്പൂത്ത്,ട്രഷറര്‍ കെ.കൃഷ്ണന്‍ കുട്ടി, മുല്ലാസ് പ്രതിനിധി ജോസ് , മദര്‍ കെയര്‍ ജനറല്‍ മാനേജര്‍ റിന്റോ തോമസ്,എം എഫ് എ ജനറല്‍ സെക്രട്ടറി ഫിറോസ് ബാബു, ട്രഷറര്‍ എം സലീം എം എഫ് എ ഭാരവാഹി കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.