മണ്ണാര്‍ക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മണ്ണാര്‍ക്കാട് യൂണിറ്റ് പന്ത്രണ്ടാമത് രക്തസമാഹരണ ക്യാമ്പ് നടത്തി.താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പില്‍ മുപ്പതോളം പേര്‍ രക്തദാനം ചെയ്തു.

കെവിവിഇഎസ് നിയോജക മണ്ഡലം പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഷമീര്‍ യൂണിയന്‍,മിന്‍ഷാദ്,സിബി,കൃഷ്ണദാസ്,ഷമീര്‍ വികെഎച്ച്, ജോണ്‍ സണ്‍,സജി,കൃഷ്ണകുമാര്‍,ലിബീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
