മണ്ണാര്‍ക്കാട്: തൊഴില്‍ സൃഷ്ടിക്കുക എന്ന ബൃഹദ് ലക്ഷ്യത്തിനായി അന്തര്‍ദേശീയവും ദേശീയവും പ്രാദേശികവുമായ തൊഴില്‍ സാധ്യതകള ഉപയോഗിക്കുന്ന തരത്തില്‍ ത ദ്ദേശ സ്ഥാപനതലത്തില്‍ തൊഴില്‍ ആസൂത്രണം നടത്തുന്നതിനുള്ള സൂക്ഷ്മ തല ജനകീ യ സംവിധാനമായ തൊഴില്‍ സഭയ്ക്ക് മണ്ണാര്‍ക്കാട് നഗരസഭയില്‍ തുടക്കമായി. തൊഴി ല്‍ തേടുന്നവര്‍,സ്വയം തൊഴില്‍ സംരഭകര്‍,തൊഴില്‍ദായക സംരഭകര്‍,സംരഭ പുനരു ജ്ജീവനം ആവശ്യമുള്ളവര്‍,സംരഭകത മികവ് വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വര്‍ ,നൈപുണ്യവികസനം ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം.

അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ് സര്‍ക്കാരി ന്റെ ലക്ഷ്യം.കെ ഡിസ്‌ക്-കുടുംബശ്രീയുമായി ചേര്‍ന്ന് എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ സര്‍വേയില്‍ 53 ലക്ഷ ത്തോളം തൊഴിലന്വേഷകരുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ഇവരില്‍ നിന്നും 20 ലക്ഷം പേരെ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കി കൊണ്ട് തൊഴിലിലേക്കെത്തി ക്കുന്ന പ്രവര്‍ത്തനമാണ് ഉണ്ടാവുക.ആയിരത്തില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പ്രവര്‍ത്തനവും പ്രാദേശിക സാമ്പത്തിക വികസന പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെയും നടത്തി വരുന്നു.ഇതിന്റെ ഭാഗമായാണ് മണ്ണാര്‍ ക്കാട് നഗരസഭയിലും തൊഴില്‍ സാധ്യതകളും തൊഴില്‍ ദായകരേയും സൃഷ്ടിച്ച് കൊണ്ടുള്ള തൊഴില്‍ സഭയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

മുണ്ടേക്കരാട് മദ്രസയില്‍ നഗരസഭാതല ഉദ്ഘാടനം ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ മാസിത സത്താര്‍ അധ്യക്ഷയായി. കൗണ്‍സി ലര്‍മാരായ മുജീബ് ചേലോത്ത്,രാധാകൃഷ്ണന്‍,ചാര്‍ജ് ഓഫീസര്‍ സിദ്ദീഖ്,കോ ഓര്‍ഡി നേറ്റര്‍ ശ്രീവത്സന്‍ എന്നിവര്‍ സംസാരിച്ചു.കില ഫാക്കല്‍റ്റി ഹസ്സന്‍ മുഹമ്മദ്,സുരേന്ദ്രന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. നഗരസഭാ സെക്രട്ടറി കൃഷ്ണകുമാരി സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ റജീന ഊര്‍മ്മിള നന്ദിയും പറഞ്ഞു.ഡിസംബര്‍ 19 വരെ വിവിധ കേന്ദ്ര ങ്ങളിലായാണ് തൊഴില്‍ സഭ നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!